x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​ല്‍ യെ​സ് ബോ​സ് ക​ള്‍​ച്ച​ര്‍ ഇ​ല്ല; അ​തി​നാ​ല്‍ അ​ഭി​പ്രാ​യം ഉ​യ​രു​മെ​ന്ന് മ​ന്ത്രി എം.​ലി​ജു

വെബ് ഡെസ്ക്
Published: July 3, 2026 03:27 PM IST | Updated: July 3, 2026 03:28 PM IST

എം.​ലി​ജു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ല്‍ യെ​സ് ബോ​സ് ക​ള്‍​ച്ച​ര്‍ ഇ​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ലി​ജു. ഏ​കഛ​ത്ര​പ​തി ഇ​ല്ലാ​ത്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ല്‍​ക്ക​ണോ​യെ​ന്ന​തി​ല്‍ യു​ഡി​എ​ഫ് തീ​രു​മാ​നം എ​ടു​ക്കും. സ​ര്‍​ക്കാ​ര്‍ ന​യം സം​ബ​ന്ധി​ച്ച് ആ​ര്‍​ക്കും ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​യ്ക്കാം. ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​യു​ന്ന​തി​ലും അ​പ്പു​റ​ത്തേ​ക്ക് മ​റ്റൊ​ന്ന് നി​ല​വി​ല്‍ ഇ​ല്ലെ​ന്ന് പ​റ​യു​ന്ന ഒ​രു പാ​ര്‍​ട്ടി​യ​ല്ല ത​ങ്ങ​ളു​ടേ​ത്. അ​തി​നാ​ല്‍ അ​ഭി​പ്രാ​യം ഉ​യ​രും. അ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ ആ ​സ്പി​രി​റ്റി​ലാ​ണ്. വേ​റെ വ്യാ​ഖ്യാ​നി​ക്കേ​ണ്ട. മ​ദ്യം വാ​ങ്ങാ​നു​ള്ള പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

നി​ല​വി​ല്‍ 23 വ​യ​സ്സു​ത​ന്നെ​യാ​ണ് മ​ദ്യം വാ​ങ്ങാ​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി. അ​ത് ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : M. Liju Congress

Recent News

Corehub Up