തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
ഘടകകക്ഷികൾ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എംഎൽഎമാരുടെ അഭിപ്രായം കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വോട്ടെണ്ണൽ ഇന്നു നടക്കാനിരിക്കേ വലിയ ആത്മവിശ്വാസമുണ്ട്. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ ദീപാദാസ് മുൻഷി പറഞ്ഞു.