Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolStudents

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പീ​ഡ​നം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ 14ഉം 16​​​ഉം വ​​​യ​​​സു​​​ള്ള സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളെ ക​​​ര്‍​ണാ​​​ട​​​ക ഉ​​​ള്ളാ​​​ലി​​​ലെ ലോ​​​ഡ്ജി​​​ലെ​​​ത്തി​​​ച്ച് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച യു​​​വാ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​ഞ്ചേ​​​ശ്വ​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ റി​​​സ്വാ​​​ന്‍ (23), മു​​​ഹ​​​മ്മ​​​ദ് സ​​​യി​​​ദ് (19) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഹോ​​​സ്ദു​​​ര്‍​ഗ് പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്ന​​​തി​​​ന് മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പാ​​​ണ് മൊ​​​ബൈ​​​ല്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ സ്‌​​​നാ​​​പ്ചാ​​​റ്റ് വ​​​ഴി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ പ്ര​​​തി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച കാ​​​റി​​​ല്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ​​​ത്തി​​​യ യു​​​വാ​​​ക്ക​​​ള്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ അ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ള്‍​ക്കു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.

സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ കാ​​​ണാ​​​ന്‍ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ വീ​​​ട്ടു​​​കാ​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യ വീ​​​ട്ടു​​​കാ​​​ര്‍ പൊ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചു.

മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ മം​​​ഗ​​​ളൂ​​രു​​​വി​​​നു സ​​​മീ​​​പം ക​​​ര്‍​ണാ​​​ട​​​ക-​​​കേ​​​ര​​​ള അ​​​തി​​​ര്‍​ത്തി​​​യി​​​ലു​​​ള്ള ഉ​​​ള്ളാ​​​ലി​​​ലേ​​​ക്ക് പോ​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

യു​​​വാ​​​ക്ക​​​ള്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളോ​​​ടൊ​​​പ്പം ഉ​​​ള്ളാ​​​ലി​​​ലെ ഒ​​​രു ലോ​​​ഡ്ജി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

Latest News

Corehub Up