കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്.
സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ആണ് അപകടം. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.