Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cycling

Pathanamthitta

ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ സൈ​ക്ലിം​ഗ് ശി​ല്പ​ശാ​ല

തി​രു​വ​ല്ല : ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ സൈ​ക്ലിം​ഗ് ശി​ല്പ​ശാ​ല ഇ​ന്ന്. ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​താ​ദ്യ​മാ​യാ​ണ് ഇത്ത​ര​മൊ​രു പ്രാ​ക്ടി​ക്ക​ല്‍ സൈ​ക്ലിം​ഗ് സെ​ഷ​ന്‍ ഒ​രു​ക്കു​ന്ന​ത്.

ഇ​ന്നും നാ​ളെ​യു​മാ​യി ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന ഹെ​ല്‍​ത്ത് നാ​ഷ​ണ​ല്‍ കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ക്ലിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ക്കു​ന്ന​ത്. ഹൃ​ദ​യം, വൃ​ക്ക, മെ​റ്റ​ബോ​ളി​ക്ക് പ്ര​ക്രി​യ​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ​ഗ്ര​മാ​യ സം​ര​ക്ഷ​ണ​ത്തി​ന് സൈ​ക്ലിം​ഗ് എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് ശി​ല്പ​ശാ​ല. പ്ര​ശ​സ്ത പ്ര​ഫ​ഷ​ണ​ല്‍ സൈ​ക്ലി​സ്റ്റു​ക​ള്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ക്കു​ക​യും ചെ​യ്യും.

ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ റോ​സി മാ​ര്‍​സ​ല്‍ അ​നു​ഭ​വ​പ​ങ്കി​ട​ലി​ലൂ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കും. ഡോ. ​ദീ​പ​ക് അ​ര​വി​ന്ദ്, ഡോ. ​ചെ​പ്‌​സി സി. ​ഫി​ലി​പ്പ്, ഡോ. ​ക​ണ്ണ​ന്‍ നാ​യ​ര്‍, ഡോ. ​സു​ബി​ന്‍ ബാ​ബു, സു​രേ​ഷ് സാം ​ചാ​ണ്ടി, സൈ​ക്ലിം​ഗ് ആ​ന്‍​ഡ് വെ​ല്‍​നെ​സ് രം​ഗ​ത്തെ നാ​സ​ര്‍ എം. ​സ​ലീം, ന്യൂ​ട്രീ​ഷ​നി​സ്റ്റ് അ​ന്‍​സ സാ​ജു, എ​ന്‍​ഡു​റ​ന്‍​സ് സൈ​ക്ലി​സ്റ്റ് എ. ​എ​ന്‍. ശോ​ഭ, സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍ മാ​സ്റ്റ​ര്‍ യോ​നാ​ഥ​ന്‍ ഉ​മ്മ​ന്‍ ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി ഫി​സി​യോ​തെ​റാ​പ്പി ടീം, ​സാ​ജു പി. ​ച​ന്ദ്ര​ന്‍, സൈ​ക്ലിം​ഗ് കോ​ച്ച് സോ​ള്‍​വി​ന്‍ ടോം, ​അ​ല​ക്‌​സ് വ​ര്‍​ഗീ​സ്, ഫി​യോ​ണ എ​ലി​സ​ബ​ത്ത്, സെ​യ്ന്‍ പ്രി​ന്‍​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ക്കും.

District News

ടൂ​​ര്‍ ഓ​​ഫ് തേ​​ക്ക​​ടി സൈ​​ക്ലിം​​ഗ് മ​​ത്സ​​രം 14ന്


​​കോ​​ട്ട​​യം: സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കും കേ​​ര​​ള ടൂ​​റി​​സ​​വും ചേ​​ര്‍​ന്നു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ടൂ​​ര്‍ ഓ​​ഫ് തേ​​ക്ക​​ടി സൈ​​ക്ലിം​​ഗ് ഇ​​വ​​ന്‍റി​​ന്‍റെ അ​​ഞ്ചാം പ​​തി​​പ്പ് 14നു ​​ന​​ട​​ക്കും. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ചു തേ​​ക്ക​​ടി​​യി​​ലെ ഉ​​യ​​ര്‍​ന്ന മ​​ല​​നി​​ര​​ക​​ളി​​ല്‍ അ​​വ​​സാ​​നി​​ക്കു​​ന്ന മ​​ത്സ​​രം പു​​ല​​ര്‍​ച്ചെ 5.30ന് ​​നാ​​ഗ​​മ്പ​​ടം സീ​​സ​​ര്‍ പാ​​ല​​സി​​ല്‍​നി​​ന്നു ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. 293 സൈ​​ക്ലി​​സ്റ്റു​​ക​​ള്‍ റേ​​സ് വി​​ഭാ​​ഗ​​ത്തി​​ലും ടൂ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കും.


ഇ​​വ​​രി​​ല്‍ 19 പേ​​ർ വ​​നി​​താ സൈ​​ക്ലി​​സ്റ്റു​​ക​​ളാ​​ണ്. റൈ​​ഡ് പൂ​​ര്‍​ത്തി​​യാ​​യ​​തി​​നു​​ശേ​​ഷം വൈ​​കു​​ന്നേ​​രം 4.30ന് ​​തേ​​ക്ക​​ടി​​യി​​ല്‍ സ​​മ്മാ​​ന​​ദാ​​ന​​വും സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. +91 85475 7879.

District News

സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്: വയനാടിന് കിരീടം

കല്‍പ്പറ്റ: വയനാട്ടിലെ പൊഴുതനയില്‍ നടന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ ജില്ലയ്ക്കു കിരീടം. തുടര്‍ച്ചയായി നാലം തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജേതാക്കളാകുന്നത്.
വിവിധ വിഭാഗങ്ങളില്‍ ജില്ല 46 പോയിന്‍റ് നേടി. 13 പോയിന്‍റുമായി കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ഹനീഫ, പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ് നാസര്‍ കാതിരി, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍, സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സത്താര്‍ വില്‍ട്ടന്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു.

District News

സൈ​ക്കിളി​ൽ ലോ​കം ചു​റ്റു​ന്ന യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ


വ​ട​ക്കാ​ഞ്ചേ​രി: സൈ​ക്കിളി​ൽ ലോ​കം ചു​റ്റു​ന്ന യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി പ​ത്താം​ക​ല്ല് സ്വ​ദേ​ശി തെ​ക്കേ​പു​റ​ത്ത് വ​ള​പ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി(43)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​മു​ള്ള റെ​യി​ലി​നോ​ടു ചേ​ർ​ന്നു​ള്ള തോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നു വീ​ണ​താ​വാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മ​രി​ച്ച മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് സൈ​ക്കി​ളി​ൽ ല​ഡാ​ക്ക്, ഹി​മാ​ല​യം യാ​ത്ര​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ്.

സാ​ഹി​സി​ക​യാ​ത്ര​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​ഷ​റ​ഫി​ന്‍റെ മ​ര​ണം നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​ത്തി​ന്‍റെ ദു​രൂ​ഹ​ത നീ​ക്കാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

District News

സൈക്കിളിൽ മല താണ്ടാൻ അവർ 20ന് പൊഴുതനയിൽ

കല്‍പ്പറ്റ: 22-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെ പൊഴുതനയില്‍ 20ന് നടത്തുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ കാതിരി, കണ്‍വീനര്‍ സലിം കടവന്‍, സെക്രട്ടറി സുബൈര്‍ ഇളംകുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ അച്ചൂര്‍ എസ്റ്റേറ്റിലെ നാല് കിലോമീറ്റര്‍ ട്രാക്കില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മത്സരം. പ്രായം തിരിച്ചുള്ള ഒമ്പത് വിഭാഗങ്ങളിലായി 250 ഓളം താരങ്ങള്‍ പങ്കെടുക്കും. വയനാട്ടില്‍നിന്നു മാത്രം 36 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനാണ് സമാപനച്ചടങ്ങ്. ചാമ്പ്യന്‍ഷിപ്പ് വിളംബര ജാഥ 18ന് വൈകുന്നേരം പൊഴുതനയില്‍ നടത്തും.
ഫെബ്രുവരി 14 മുതല്‍ 18 വരെ അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടക്കുന്ന ദേശീയ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. 2022 മുതല്‍ വയനാടാണ് സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍മാര്‍. 2022ല്‍ ജില്ലയിലെ പെരുന്തട്ടയാണ് ചാമ്പ്യന്‍ഷിപ്പിനു വേദിയായത്. സൈക്ലിംഗില്‍ റോഡ്, ട്രാക്ക്, മൗണ്ടന്‍ വിഭാഗങ്ങളില്‍ വര്‍ഷങ്ങളായി ജില്ലയില്‍നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനായിരുന്നു കിരീടം.

Sports

കഠിനമായ മലേഷ്യൻ അയൺമാൻ പട്ടം നേടി മലയാളി ഐആർഎസുകാരൻ

കൊ​ച്ചി: ആ​യാ​സ​മു​ള്ള​തി​നെ അ​നാ​യാ​സം കീ​ഴ​ട​ക്കു​ന്ന​തി​ലെ ത്രി​ൽ ഒ​ന്നു വേ​റെ ത​ന്നെ. ആ ​ത്രി​ല്ലി​നെ തൊ​ട്ട​റി​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കൊ​ച്ചി​യി​ലെ ഈ ​ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ മ​ലേ​ഷ്യ​ന്‍ ട്ര​യാ​ത്ത​ല​ണ്‍ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തി​ന് മ​ലേ​ഷ്യ​ന്‍ അ​യ​ണ്‍​മാ​ന്‍ പ​ട്ടം സ്വ​ന്തം. കൊ​ച്ചി​യി​ലെ ജി​എ​സ്ടി ആ​ന്‍​ഡ് ക​സ്റ്റം​സ് അ​ഡീ. ക​മ്മീ​ഷ​ണ​ര്‍ ജോ​മി ജേ​ക്ക​ബാ​ണ് അ​പൂ​ര്‍​വ​നേ​ട്ടം ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് 607 പേ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ഈ ​നേ​ട്ടം.

മലഞ്ചെരിവിലൂടെ സൈക്കിളിൽ

ക​ട​ലി​ലും മ​ല​ഞ്ചെ​രി​വി​ലും റോ​ഡി​ലു​മാ​യി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ട്ര​യാ​ത്ത​ല​ണ്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​ട​ലി​ല്‍ 3.8 കി​ലോ​മീ​റ്റ​ര്‍ നീ​ന്ത​ല്‍, 180 കി​ലോ​മീ​റ്റ​ര്‍ മ​ല​ഞ്ചെ​രു​വി​ലൂ​ടെ സൈ​ക്കി​ളിം​ഗ്, 42.2 കി​ലോ​മീ​റ്റ​ര്‍ ഫു​ള്‍ മാ​ര​ത്ത​ണ്‍ എ​ന്നി​വ​യാ​യി​രു​ന്നു മ​ലേ​ഷ്യ​ന്‍ അ​യ​ണ്‍​മാ​ന്‍ കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്കു​ള്ള ക​ഠി​ന​വ​ഴി​ക​ള്‍. ഇ​ത്ര​യും 17 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, ജോ​മിക്ക് ഇ​തി​നു വേ​ണ്ടി​വ​ന്ന​ത് 14.19 മ​ണി​ക്കൂ​ര്‍ മാ​ത്രം. മ​ലേ​ഷ്യ​ന്‍ ട്ര​യാ​ത്ത​ല​ണ്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി ജോ​മി മാ​ത്ര​മാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 705ല്‍ 35 ​പേ​രാ​ണ്.

മൂന്നു മാസം പെരിയാറിൽ

സാ​ഹ​സി​ക​യാ​ത്ര​ക​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ല​ങ്കാ​വി​യി​ല്‍ ന​ട​ന്ന ട്ര​യാ​ത്ത​ല​ണി​ലേ​ക്കെ​ത്തി​ച്ച​ത്. നേ​ര​ത്തെ ഡെ​ന്മാ​ര്‍​ക്കി​ല്‍ ന​ട​ന്ന ട്ര​യാ​ത്ത​ല​ണി​ലും മ​ത്സ​രി​ച്ചു കോ​പ്പ​ന്‍​ഹേ​ഗ​ന്‍ അ​യ​ണ്‍​മാ​ന്‍ പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​ത്തോ​ളം പെ​രി​യാ​റി​ലും പു​തു​വൈ​പ്പി​ലെ ക​ട​ലി​ലും കൂ​ടാ​തെ, സൈ​ക്കി​ളിം​ഗി​ലും തീ​വ്ര​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മ​ലേ​ഷ്യ​യി​ലേ​ക്കു തി​രി​ച്ച​ത്. റാ​ന്നി സ്വ​ദേ​ശി​യാ​യ ജോ​മി കൊ​ച്ചി കാ​ക്ക​നാ​ടാ​ണ് സ്ഥി​ര​താ​മ​സം. ഡോ. ​അ​നു ഉ​ണ്ണി​യാ​ണു ഭാ​ര്യ. ജോ ​ആ​നും ജോ​ര്‍​ദ​നും മ​ക്ക​ളാ​ണ്.
യൂ​റോ​പ്പി​ലെ അ​യ​ണ്‍​മാ​ന്‍ മ​ത്സ​ര​ങ്ങ​ളേ​ക്കാ​ള്‍ ക​ഠി​ന​മാ​ണ് മ​ലേ​ഷ്യ​യി​ലേ​തെ​ന്നു ജോ​മി പ​റ​യു​ന്നു. ക​ഠി​ന​പ​രി​ശീ​ല​ന​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ല​ക്ഷ്യ​ബോ​ധ​വും കൃ​ത്യ​മെ​ങ്കി​ല്‍ അ​സാ​ധ്യ​മെ​ന്നു ക​രു​തു​ന്ന​തു പ​ല​തും നേ​ടി​യെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍.

Latest News

Corehub Up