ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് സെലക്ഷന് ട്രയല്‍സ് കല്‍പ്പറ്റ എല്‍സ്റ്റന്‍ ടീ എസ്റ്റേറ്റില്‍ മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് സെലക്ഷന് ട്രയല്‍സ് എല്‍സ്റ്റന്‍ ടീ എസ്റ്റേറ്റില്‍ നടത്തി. മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറി സലിം കടവന്‍ അധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് പെരുന്തട്ട, നാന്‍സി, വിനയ, എന്‍.സി. സാജിദ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു.