ബിലീവേഴ്സ് ആശുപത്രിയിലെ സൈക്ലിംഗ് ക്ലബ്് അംഗങ്ങള്.
തിരുവല്ല : ബിലീവേഴ്സ് ആശുപത്രിയില് സൈക്ലിംഗ് ശില്പശാല ഇന്ന്. ദേശീയ മെഡിക്കല് കോണ്ക്ലേവിന്റെ ഭാഗമായി ഇതാദ്യമായാണ് ഇത്തരമൊരു പ്രാക്ടിക്കല് സൈക്ലിംഗ് സെഷന് ഒരുക്കുന്നത്.
ഇന്നും നാളെയുമായി ബിലീവേഴ്സ് ആശുപത്രിയില് നടക്കുന്ന ഹെല്ത്ത് നാഷണല് കോണ്ക്ലേവിന്റെ ഭാഗമായാണ് സൈക്ലിംഗ് വര്ക്ക്ഷോപ്പ് നടക്കുന്നത്. ഹൃദയം, വൃക്ക, മെറ്റബോളിക്ക് പ്രക്രിയകള് എന്നിവയുടെ സമഗ്രമായ സംരക്ഷണത്തിന് സൈക്ലിംഗ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കുന്നതാണ് ശില്പശാല. പ്രശസ്ത പ്രഫഷണല് സൈക്ലിസ്റ്റുകള് വര്ക്ക്ഷോപ്പില് പങ്കെടുക്കുന്നവര്ക്ക് മാര്ഗനിര്ദേശങ്ങള് നല്കുകയും തങ്ങളുടെ അനുഭവങ്ങള് പങ്കുവക്കുകയും ചെയ്യും.
ബിലീവേഴ്സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് റോസി മാര്സല് അനുഭവപങ്കിടലിലൂടെ പരിപാടിക്ക് തുടക്കം കുറിക്കും. ഡോ. ദീപക് അരവിന്ദ്, ഡോ. ചെപ്സി സി. ഫിലിപ്പ്, ഡോ. കണ്ണന് നായര്, ഡോ. സുബിന് ബാബു, സുരേഷ് സാം ചാണ്ടി, സൈക്ലിംഗ് ആന്ഡ് വെല്നെസ് രംഗത്തെ നാസര് എം. സലീം, ന്യൂട്രീഷനിസ്റ്റ് അന്സ സാജു, എന്ഡുറന്സ് സൈക്ലിസ്റ്റ് എ. എന്. ശോഭ, സൈക്ലിംഗ് ചാമ്പ്യന് മാസ്റ്റര് യോനാഥന് ഉമ്മന് ബിലീവേഴ്സ് ആശുപത്രി ഫിസിയോതെറാപ്പി ടീം, സാജു പി. ചന്ദ്രന്, സൈക്ലിംഗ് കോച്ച് സോള്വിന് ടോം, അലക്സ് വര്ഗീസ്, ഫിയോണ എലിസബത്ത്, സെയ്ന് പ്രിന്സ് എന്നിവര് വിവിധ സെഷനുകള് നയിക്കും.