തൊടുപുഴ മലങ്കര എസ്റ്റേറ്റ് റോഡില്‍ സംഘടിപ്പിച്ച മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പും അന്താരാഷ്ട്ര കായിക ദിനാചരണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
തൊടുപുഴ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ദേശീയ കായികവേദി എന്നിവയുടെ സഹകരണത്തോടെ മലങ്കര എസ്റ്റേറ്റ് റോഡില്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പും അന്താരാഷ്ട്ര കായികദിനാചരണവും സമാപിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് ചാമ്പ്യന്‍ഷിപ് ഫ്ളാഗ് ഓഫ് ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോന് അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് ദീപ്തി മരിയ ജോസ് കായികദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേഷന് പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന്, ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് എന്‍. രവീന്ദ്രന്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.കെ. രാജേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. അരുണ്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിന്റെ സേവനവും ലഭിച്ചു.
ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ സ്വാഗതവും കെ.എം. അസീസ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നുംസ്ഥാനം നേടിയവര്‍: 14 വയസില്‍ താഴെ ആണ്‍കുട്ടികള്‍: ആസിഫ് അസീസ്, നീരജ് സുനില്‍, അമാന്‍ അസീസ്, 16ല്‍ താഴെ ജോസഫ് സാജു, ആദിത്യന് ബി. നായര്‍, ഗോകുല്‍ സോമന്, 18ല്‍ താഴെ ഡി.കെ. അര്ജുന്, നിഖില്‍ പ്രദീപ്, വിജയ് കലേഷ്.