Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodPoison

മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ല്‍ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ചി​കി​ത്സ തേ​ടി​യ​ത് 50ഓ​ളം പേ​ർ

തൃ​ശൂ​ര്‍: മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് പ​ഠ​ന​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

80 അം​ഗ സം​ഘ​ത്തി​ലെ 50ഓ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. 15നും 18​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രെ​യും ഹെ​ല്‍​പ്പ് ലൈ​നി​ലും വി​വ​രം അ​റി​യി​ച്ചു.

ഇ​തേ​തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ട്വ ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ ടീ​മി​നെ ത​യാ​റാ​ക്കി​യി​രു​ന്നു. ഖ​ണ്ട്വ ജം​ഗ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തി​റ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കി 40 മി​നി​റ്റ് വൈ​കി ട്രെ​യി​ന്‍ യാ​ത്ര തു​ട​ര്‍​ന്നു. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ റെ​യി​ല്‍​വേ​യു​ടെ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീം ​ഭു​സാ​വ​ല്‍ സ്റ്റേ​ഷ​ന്‍ വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ ട്രെ​യ​നി​ല്‍ അ​നു​ഗ​മി​ച്ചു.

Latest News

Corehub Up