x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ ​ക​ര​യാ​ൻ ഉ​ള്ള​ത​ല്ല, ലോ​കം കീ​ഴ​ട​ക്കാ​ൻ ഉ​ള്ള​താ​ണ്!

അനു പ്രദീപ്
Published: November 25, 2026 03:02 PM IST | Updated: November 25, 2026 03:02 PM IST

പ്രതീകാത്മക ചിത്രം

 

ഇ​ന്ന് ന​വം​ബ​ർ 25!
ക​ല​ണ്ട​റി​ൽ വെ​റു​മൊ​രു തീ​യ​തി പോ​ലെ തോ​ന്നു​മെ​ങ്കി​ലും, ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ എ​ഴു​തി​യ ദി​വ​സ​മാ​ണ്! സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നം! ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ പ​ത്ത് വ​രെ ലോ​കം മു​ഴു​വ​ൻ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യും -ഇ​നി മി​ണ്ടാ​തി​രി​ക്കി​ല്ല!
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഡി​സം​ബ​ർ 10 ലെ ​മ​നു​ഷ്യാ​വ​കാ​ശ ദി​നം വ​രെ 16 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ലോ​ക​മെ​മ്പാ​ടും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​രി​ത്ര പ​ശ്ചാ​ത്ത​ലം

1960 ന​വം​ബ​ർ 25 ന് ​ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ മി​റാ​ബ​ൽ സ​ഹോ​ദ​രി​മാ​രാ​യ പ​ട്രി​യ, മി​ന​ർ​വ, മ​രി​യ എ​ന്നി​വ​ർ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ടു. അ​വ​രു​ടെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് 1999 ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ന​വം​ബ​ർ 25 ഈ ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2000 ൽ ​പൊ​തു​സ​ഭ ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു.

അ​തി​ക്ര​മം എ​ന്താ​ണ്?
അ​തി​ക്ര​മം എ​ന്ന​ത് ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം മാ​ത്ര​മ​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​ർ​വ​ചി​ക്കു​ന്നു. ശാ​രീ​രി​ക​മോ ലൈം​ഗി​ക​മോ മാ​ന​സി​ക​മോ ആ​യ ഉ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, നി​ർ​ബ​ന്ധി​ക്ക​ൽ, സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നു. ഇ​ത് പൊ​തു ഇ​ട​ങ്ങ​ളി​ലും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും സം​ഭ​വി​ക്കാം.​ഗാ​ർ​ഹി​ക പീ​ഡ​നം, സ്ത്രീ​ധ​ന പീ​ഡ​നം, ജോ​ലി​സ്ഥ​ല​ത്തെ പീ​ഡ​നം, സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ അ​ധി​ക്ഷേ​പം, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ശ​ല്യം എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​ലെ സ്ഥി​തി

സാ​ക്ഷ​ര​ത​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും മു​ന്നി​ൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ പോ​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഗാ​ർ​ഹി​ക പീ​ഡ​നം, സൈ​ബ​ർ പീ​ഡ​നം എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. പ​ല കേ​സു​ക​ളി​ലും ഇ​ര​ക​ൾ പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
അ​തി​ക്ര​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മൗ​നം പാ​ലി​ക്കാ​തെ ഇ​ട​പെ​ടു​ക.​കു​ട്ടി​ക​ളെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക.​അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.​സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഉ​റ​പ്പാ​ക്കു​ക.

സ​ഹാ​യ​ത്തി​ന് ബ​ന്ധ​പ്പെ​ടാം
അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്കും, അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
വ​നി​താ ഹെ​ൽ​പ്പ് ലൈ​ൻ: 181
പോ​ലീ​സ് എ​മ​ർ​ജ​ൻ​സി: 112
ചൈ​ൽ​ഡ് ലൈ​ൻ: 1098
സ്ത്രീ ​സു​ര​ക്ഷി​ത​യാ​കു​മ്പോ​ൾ മാ​ത്ര​മേ സ​മൂ​ഹം പു​രോ​ഗ​തി പ്രാ​പി​ക്കൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ദി​നം ന​ൽ​കു​ന്ന​ത്. അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ക എ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

Tags : special story

Recent News

Corehub Up