പ്രതീകാത്മക ചിത്രം
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ഇതുവരെ സ്റ്റിക്കർ എന്നാൽ വെറും ചിത്രം മാത്രമായിരുന്നു. ചിരിക്കുന്ന, കരയുന്ന, ദേഷ്യപ്പെടുന്ന ചിത്രം!
ഇനി അങ്ങനെയല്ല! സ്റ്റിക്കറിന് സൗണ്ടും വരുന്നു!അതായത്, നിങ്ങൾ അയയ്ക്കുന്ന സ്റ്റിക്കർ തൊടുമ്പോൾ ശബ്ദവും കേൾക്കാം.
എന്താണ് ഈ പുതിയ ഫീച്ചർ?
"സൗണ്ട് സ്റ്റിക്കർ"നിങ്ങൾ ഒരു സ്റ്റിക്കർ അയച്ചാൽ, അതിൽ ഒരു ചെറിയ സ്പീക്കർ ഐക്കൺ കാണാം!അതിൽ തൊട്ടാൽ സ്റ്റിക്കറിനൊപ്പം ശബ്ദവും വരും! നിങ്ങൾ മമ്മൂട്ടിയുടെ ഒരു സ്റ്റിക്കർ അയച്ചു എന്ന് കരുതൂ... അതിൽ തൊട്ടാൽ മമ്മൂട്ടിയുടെ ഡയലോഗ് കേൾക്കാം!
മോഹൻലാലിന്റെ ചിരിക്കുന്ന സ്റ്റിക്കർ അയച്ചാൽ, ലാലിന്റെ ചിരിയുടെ ശബ്ദം കേൾക്കാം!
എങ്ങനെ ഉണ്ടാക്കാം?
വളരെ എളുപ്പമാണ്!
1.വാട്സ്ആപ്പ് തുറക്കൂ
2.ഏതെങ്കിലും ചാറ്റ് തുറന്ന് സ്റ്റിക്കർ ഐക്കണിൽ തൊടൂ
3."Create Sticker" എടുക്കൂ
4.ഗാലറിയിൽ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുക്കൂ
5.മുകളിൽ പുതിയതായി വന്ന ഓഡിയോ ബട്ടൺ കാണാം! അതിൽ തൊടൂ
അവിടെ നിങ്ങൾക്ക് നാല് ഓപ്ഷൻ കിട്ടും.
വീഡിയോയുടെ ഒറിജിനൽ ശബ്ദം വെക്കാം.
റെഡിമെയ്ഡ് സൗണ്ട് ഇഫക്ട് തിരഞ്ഞെടുക്കാം.
ഫോണിലെ ഏതെങ്കിലും പാട്ട് / ഓഡിയോ വെക്കാം.
നിങ്ങളുടെ സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് വെക്കാം!
നിങ്ങളുടെ ഫോട്ടോ കൊണ്ട് സ്റ്റിക്കർ ഉണ്ടാക്കി, അതിൽ "ഹായ്, എന്തൊക്കെയുണ്ട്?" എന്ന് നിങ്ങളുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് വെക്കാം!
ഫോട്ടോ സ്റ്റിക്കറിന് പത്ത്സെക്കന്റ് വരെ ശബ്ദം വെക്കാം!
വീഡിയോ സ്റ്റിക്കറിന് അഞ്ച് സെക്കന്റ് ശബ്ദം ഓട്ടോമാറ്റിക് വരും!
ഇപ്പോൾ ആൻഡ്രോയിഡ് ഫോണിൽ, ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന ചിലർക്ക് മാത്രമാണ് ഈ ഫീച്ചർ കിട്ടിയത്!ഐഫോണിൽ ഇതുവരെ വന്നിട്ടില്ല!പക്ഷേ, വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും കിട്ടും! വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് നോക്കൂ!