Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VD Sathesan

സ്വ​ർ​ണ​പ്പാ​ളി ആ​രോ​പ​ണം; മാ​ന​ന​ഷ്ടക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യും കോ​​​ട​​​തി​​​യി​​​ൽ ആ​​​ക്ഷേ​​​പം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി.

സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ ഒ​​​ക്‌ടോ​​​ബ​​​ർ എ​​​ട്ടി​​​നു വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഡ്വ. മൃ​​​ദു​​​ൽ ജോ​​​ണ്‍ മാ​​​ത്യു വാ​​​ക്കാ​​​ൽ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ക​​​ൻ​​​ഡ് അ​​​ഡീ​​​ഷ​​​ണ​​​ൽ സ​​​ബ് കോ​​​ട​​​തി​​​യാ​​​ണ് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഇ​​​നി ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചു വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

Latest News

Corehub Up