ഡോ. വി. ടി. സാമുവൽ
ടെക്സസ്: ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. വലിയവീട്ടിൽ തോമസ് സാമുവൽ (ഡോ. വി. ടി. സാമുവൽ - 87) മർഫിയിൽ അന്തരിച്ചു. ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകയിലെ ദീർഘകാല അംഗമായിരുന്നു.
ഭാര്യ: പരേതയായ ശോശാമ്മ സാമുവൽ. മക്കൾ: റേച്ചൽ ലിസ സാമുവൽ - കോശി (അജിത്), തോമസ് സാമുവൽ (അന്ന), ജെയിംസ് സാമുവൽ (ഡാന).
സംസ്കാര ശുശ്രൂഷ ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ (3760 14th St, Plano, TX 75074) ആരംഭിക്കും.
തുടർന്ന് പ്ലാനോ മ്യൂച്വൽ സെമിത്തേരിയിൽ (2128 18th St, Plano, TX 75074) സംസ്കാരം നടക്കും.
Tags : Dr.V.T.Samuel PassedAway Texas NRINews