പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ അന്തിമഘട്ട ചർച്ചകൾക്കായുള്ള ബിജെപി എംപിമാരുടെ യോഗം ഇന്ന് നടക്കും. പാർലമെന്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ബിജെപിയുടെ നിർണായക യോഗം.
ബിജെപി ആസ്ഥാനത്ത് ആണ് യോഗം നടക്കുക. എല്ലാ ബിജെപി എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. യോഗത്തിൽ ബില്ലിലെ വ്യവസ്ഥകളും വോട്ടിംഗ് നടപടിയും നേതാക്കൾ വിശദീകരിക്കും.
തിങ്കളാഴ്ച മുതൽ സമ്മേളനം അവസാനിക്കുന്നത് വരെ സഭയിൽ ഹാജരാകാനുള്ള മൂന്ന് വരി വിപ്പും എംപിമാർക്ക് നൽകിയിട്ടുണ്ട്. ഡിഎംകെയും എൻസിപി ശരത് പവാർ പക്ഷവും പിന്തുണച്ചതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
Tags : BJP AmitShah NarendraModi NewDelhi NewsUpdate Headlines