കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം കോളജ് ഗേറ്റിനു സമീപം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ട ഇരുചക്രവാഹനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ രേഖകള്‍ സഹിതം മൊഴി നല്കി.
പ്രതികളായ റെജീബിന്റെയും സഹലിന്റെയും തന്സിലിന്റെയും ആദില്‍ ബിന്‍ സലീമിന്റെയും മറ്റൊരു പ്രതിയുടെ പിതാവിന്റെയും പേരിലുള്ളതായിരുന്നു അവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വാഹനങ്ങളെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. അഭിമന്യുവിന്റെ ഉള്‍പ്പടെ വസ്ത്രങ്ങളില്‍ കണ്ട രക്തം പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥയും കോടതിയില്‍ മൊഴി നല്കി.
Tags : abandoned two-wheelers Records court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash