x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമാനത്തിൽവച്ച് ജീവനക്കാരന് ഗുരുതര അലർജി; രക്ഷകനായി ഇസ്രയേലി ഡോക്‌ടർ

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 20, 2026 03:15 PM IST | Updated: November 20, 2026 03:48 PM IST

പ്രതീകാത്മക ചിത്രം

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ലു​ഫ്താ​ന്‍​സ വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​ന് ആ​കാ​ശ​മ​ധ്യേ ജീ​വ​ന് ഭീ​ഷ​ണി​യാ​യ ത​ര​ത്തി​ല്‍ ഗു​രു​ത​ര അ​ല​ര്‍​ജി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം സെ​ര്‍​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​ല്‍​ഗ്രേ​ഡി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

ഇ​സ്രാ​യേ​ലി​ലെ ടെ​ല്‍ അ​വീ​വി​ല്‍ നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന എ​ൽ​എ​ച്ച് 687 എ​ന്ന ലു​ഫ്താ​ന്‍​സ എ​യ​ര്‍​ബ​സ് എ321 വി​മാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

നാ​ട​കീ​യ നി​മി​ഷ​ങ്ങ​ള്‍

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങ​ളി​ലൊ​രാ​ള്‍ അ​റി​യാ​തെ എ​ള്ള് അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥത്തോ​ട് ജീ​വ​ന​ക്കാ​ര​ന് അ​തി​ക​ഠി​ന​മാ​യ അ​ല​ര്‍​ജി ഉ​ണ്ടാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ച്ച് മി​നി​റ്റു​ക​ള്‍​ക്ക​കം ഇ​യാ​ള്‍​ക്ക് ശ്വാ​സ​ത​ട​സ​വും കു​ഴ​ഞ്ഞു​വീ​ഴ്ച​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി​ക് ഷോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ​ത്തി​നു​ള്ള എ​പ്പി​പെ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഈ ​സ​മ​യം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഇ​സ്ര​യേ​ലി ഡോ​ക്ട​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റി​ല്‍ നി​ന്ന് അ​ദ്ദേ​ഹം അ​ഡ്രി​നാ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ന​ല്‍​കി രോ​ഗി​യു​ടെ നി​ല താത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.

അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ്

ഡോ​ക്ട​ര്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​തി​നി​ട​യി​ല്‍ പൈ​ല​റ്റു​മാ​ര്‍ വി​മാ​നം സെ​ര്‍​ബി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​ല്‍​ഗ്രേ​ഡി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തു. റ​ണ്‍​വേ​യി​ല്‍ സ​ജ്ജ​മാ​യി​രു​ന്ന ആം​ബു​ല​ന്‍​സ് സം​ഘം ജീ​വ​ന​ക്കാ​ര​നെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​യാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട ഡോ​ക്ട​ര്‍​ക്ക് എ​യ​ര്‍​ലൈ​ന്‍​സും യാ​ത്ര​ക്കാ​രും ന​ന്ദി അ​റി​യി​ച്ചു.

രോ​ഗ​ബാ​ധി​ത​നാ​യ ജീ​വ​ന​ക്കാ​ര​ന് പ​ക​ര​മാ​യി മ​റ്റൊ​രു ക്രൂ​വി​നെ ബെ​ല്‍​ഗ്രേ​ഡി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ടി​വ​ന്ന​തി​നാ​ലും ബെ​ല്‍​ഗ്രേ​ഡി​ല്‍ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ വി​യ​ന്ന​യി​ല്‍ പ്ര​ത്യേ​ക സ്റ്റോപ്പ് അ​നു​വ​ദി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലും മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് വി​മാ​നം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ലു​ഫ്താ​ന്‍​സ അ​ധി​കൃ​ത​ര്‍, യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്ന് വ്യ​ക്ത​മാ​ക്കി.

Tags : MedicalEmergency MidFlight AllergicReaction IsraeliDoctor

Recent News

Corehub Up