x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല​യു​ടെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ഇ​ന്ന് മു​ത​ൽ

ഫി​ന്നി രാ​ജു
Published: November 20, 2026 02:29 PM IST | Updated: November 20, 2026 04:13 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഹൂ​സ്റ്റ​ൺ: ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത ബൈ​ബി​ൾ അ​ധ്യാ​പ​ക​നും ഹീ​ബ്രാ​യ പ​ണ്ഡി​ത​നു​മാ​യ ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും സെ​മി​നാ​റും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബൈ​ബി​ൾ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (12955 Stafford Road, Stafford, TX 77477) പ​രി​പാ​ടി. പൊ​തു​യോ​ഗം വൈ​കു​ന്നേ​രം 6.30നും ​സെ​മി​നാ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നും ​ആ​രം​ഭി​ക്കും.

ബൈ​ബി​ളി​ന്‍റെ ഹീ​ബ്രാ​യ ഭാ​ഷാ​പ​ര​വും ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന Christians Elite-ന്‍റെ ‘A Hebraic Journey Through the Scriptures’ എ​ന്ന പ​ഠ​ന​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡോ. ​ബാ​ബു ജോ​ൺ വെ​ട്ട​മ​ല അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ശു​ശ്രൂ​ഷ​ക​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സാ​ധാ​ര​ണ ബൈ​ബി​ൾ വാ​യ​ന​ക്കാ​ർ​ക്കും തി​രു​വെ​ഴു​ത്തു​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി മ​ന​സിലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​ഠ​ന​പ​ദ്ധ​തി.

ബൈ​ബി​ളി​ലെ പ​ദ​ങ്ങ​ളും വാ​ക്യ​ഭാ​ഗ​ങ്ങ​ളും അ​ക്കാ​ല​ത്തെ മ​ത​ജീ​വി​തം, സാ​മൂ​ഹി​ക ആ​ചാ​ര​ങ്ങ​ൾ, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ബൈ​ബി​ൾ എ​ഴു​ത്തു​കാ​ർ ത​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഉ​ദേ​ശി​ച്ച യ​ഥാ​ർ​ഥ സ​ന്ദേ​ശം വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഭാ​ഷ​ക​ളി​ലും നൂ​റ്റാ​ണ്ടു​ക​ളി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ മൂ​ലം ഇ​ന്ന് വ്യ​ക്ത​ത കു​റ​ഞ്ഞു​പോ​യേ​ക്കാ​വു​ന്ന തി​രു​വെ​ഴു​ത്തു​ക​ളി​ലെ അ​ർ​ഥ​ത​ല​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും പ​ഠ​നം സ​ഹാ​യി​ക്കും.

പാ​സ്റ്റ​ർ ജോ​ൺ കു​ര്യ​ൻ (813 610 2307), പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മൂ​ട്ടി​ൽ (832 724 8870), ബ്ര​ദ​ർ പ്ര​സാ​ദ് തോ​പ്പി​ൽ (832 264 6623) എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​ർ.

Tags : BibleConvention DrBabuJohnVettamala Houston ChristianConvention HoustonMalayalees

Recent News

Corehub Up