മനാമ: പ്രവാസി വെൽഫെയർ ബഹ്റിൻ സംഘടിപ്പിച്ച "പ്രവാസോണം 26' വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
ഔറ ആർട്സ് സെന്ററിൽ നടന്ന ആഘോഷത്തിൽ പ്രവാസി സാമൂഹിക പ്രമുഖരും സംഘടനാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. പ്രവാസോണം 26 ആഘോഷ പരിപാടികൾ സാമൂഹിക പ്രവർത്തകൻ റഹീം വാവാക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും മാതൃനാടിന്റെ സാംസ്കാരിക പൈതൃകവും ഒരുമയും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ സെക്രട്ടറി ഇർഷാദ് കോട്ടയം വിശദീകരിച്ചു. പ്രവാസോണം 26 ജനറൽ കൺവീനർ അക്ബർ ഷാ സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു.