x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; ആ​ക്ര​മ​ണം പി​സ ഡെ​ലി​വ​റി​ക്കി​ടെ


Published: June 7, 2026 01:23 PM IST | Updated: June 7, 2026 01:25 PM IST

ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ പി​സ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​നി​ടെ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ഗു​ണ്ട്ല​പോ​ച്ചം​പ​ള്ളി സ്വ​ദേ​ശി അ​ൻ​ഷു​ൽ കു​ഞ്ച (28) ആ​ണ്
മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ്യാ​ജ ഓ​ർ​ഡ​ർ ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​ൻ​ഷു​ലി​നെ അ​ജ്ഞാ​ത​ൻ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ര​മി ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. അ​ൻ​ഷു​ലി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളോ പ​ണ​മോ അ​ക്ര​മി കൈ​ക്ക​ലാ​ക്കി​യി​ല്ല. ഉ​പ​രി​പ​ഠ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ൻ​ഷു​ൽ അ​വി​ടെ ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ്. വാ​രാ​ന്ത്യ​ത്തി​ൽ പാ​ർ​ട് ടൈ​മാ​യി പി​സ ഡെ​ലി​വ​റി​ക്ക് പോ​യ​താ​ണ്.

സം​ഭ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഇ​ട​പെ​ട്ടു. അ​ൻ​ഷു​ലി​ന്‍റെ കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​താ​യും മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : indian youth shot dead philadelphia

Recent News

Corehub Up