x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ 'എ​ക്സ്ട്രാ​വ​ഗ​ൻ​സ 2026' ശ​നി​യാ​ഴ്ച

ജീമോൻ ജോർജ്
Published: September 10, 2026 07:10 AM IST | Updated: September 10, 2026 07:10 AM IST

എ​ക്സ്ട്രാ​വ​ഗ​ൻ​സ 2026

ഫി​ലാ​ഡ​ൽ​ഫി​യ സെന്‍റ്​ പീ​റ്റേ​ഴ്സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ൿ​സ് ക​ത്തീ​ഡ്ര​ൽ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 2026 സെ​പ്റ്റം​ബ​ർ 12 ശ​നി​യാ​ഴ്ച രാ​വി​ലെ 9  മു​ത​ൽ വൈ​കി​ട്ട് 3  വ​രെ ന​ട​ത്തു​ന്ന ഫു​ഡ്ഫെ​സ്റ്റി​വ​ൽ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു വ​രു​ന്നു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ വി​ശാ​ല​മാ​യ ബാ​ക്ക് യാ​ർ​ഡി​ലും പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലു​മാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന വി​വി​ധ പ​വി​ലി​യ​നു​ക​ളി​ലാ​യി രു​ചി​ക​ര​മാ​യ കേ​ര​ള നാ​ട​ൻ ഭ​ക്ഷ​ണം, നോ​ർ​ത്തി​ന്ത്യ​ൻ, അ​മേ​രി​ക്ക​ൻ ഭ​ക്ഷ​ണം, വി​ധ​യി​നം എ​ക്സി​ബി​ഷ​നു​ക​ൾ, വ​സ്ത്ര​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും, വി​വി​ധ​ങ്ങ​ളാ​യ ചെ​ടി​ക​ളു​ടെ വി​ല്പ​ന, കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ന്റിം​ഗ് ആ​ൻ​ഡ് ഗെ​യിം​സ് എ​ന്നി​വ​യാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

മു​ഖ്യ സ്പോ​ൺ​സ​റാ​യ ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള ജോ​ർ​ജ് ഡൊ​മി​നിക്കി​നും കു​ടും​ബത്തി​നു​മൊ​പ്പം ഒ​ട്ട​ന​വ​ധി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും, അ​ഭ്യു​ദ​യ​കാ​കാം​ഷി​ക​ളും സ​ഹ​സ്പോ​ൺ​സ​ർ​മാ​രാ​യി ഈ ​ഉ​ദ്യ​മ​ത്തോ​ട് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ ഫു​ഡ്ഫെ​സ്റ്റിവ​ലി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്നും സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്രാ​തി​നി​ധ്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ല​ഭി​ച്ചു വ​രു​ന്ന​ത്.

എ​ക്സ്ട്രാ​വ​ഗ​ൻ​സ വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ ഇ​ട​വ​ക​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന  ​എ​ലി​യാ​സ് പോ​ൾ, സാ​ലി എ​ലി​യാ​സ്, മോ​ളി വ​റു​ഗീ​സ്, കു​ര്യ​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സെ​ന്റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റെ​വ. ഫാ​ദ​ർ രാ​ജ​ൻ പീ​റ്റ​ർ, സ​ഹ​വി​കാ​രി റെ​വ. ഫാ. ​അ​രു​ൺ ഗീ​വ​ർ​ഗീ​സ്, ഇ​ട​വ​ക ഭ​ര​ണ​സ​മി​തി യം​ഗ​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ളാ​യ സെ​ന്റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്റ് പോ​ൾ​സ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ സ്പൈ​സി, സ്പാ​ർ​ക് കൂ​ടാ​തെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​ബ്ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രും ഏ​ക മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റെ​വ. ഫാ​ദ​ർ രാ​ജ​ൻ പീ​റ്റ​ർ (വി​കാ​രി 7186129549), എ​ലി​യാ​സ് പോ​ൾ (വൈ​സ് പ്ര​സി​ഡ​ണ്ട് (2672620179), ജെ​ഫ് ജോ​ർ​ജ് (ജെ​ന​റ​ൽ സെ​ക്ര​ട്ട​റി (2672268941), ടാ​നി​യ ത​മ്പി (ട്ര​സ്റ്റി 2158333334), ക​മാ​ൻ​ഡ​ർ ജോ​ബി ജോ​ർ​ജ് (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ക​ൺ​വീ​ന​ർ (2154702400) എ​ക്സ്ട്രാ​വ​ഗ​ൻ​സ കോ​ർ​ഡി​നേ​റ്റ​ർ​സ്: സാ​ലി എ​ലി​യാ​സ് (2672303017), മോ​ളി വ​റു​ഗീ​സ് (2678387047), കു​ര്യ​ൻ എ​ബ്ര​ഹാം (2672698318).

Tags : Deepika DeepikaNewspaper BreakingNews Philadelphia St. Peter's Cathedral Food Festival

Recent News

Corehub Up