x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തമഗീതം സ്നേഹത്തിന്‍റെ വിശുദ്ധിയും ദാമ്പത്യത്തിന്‍റെ മഹത്വവും വെളിപ്പെടുത്തുന്ന ദിവ്യസന്ദേശം: റവ. ജയിംസ് കെ. ജോൺ

പി .പി. ചെ​റി​യാ​ൻ
Published: October 27, 2026 07:40 AM IST | Updated: October 27, 2026 07:40 AM IST

റവ. ജയിംസ് കെ. ജോൺ

 ഡാ​ള​സ്: ഡാ​​ളസ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക പാ​രി​ഷ് മി​ഷ​ൻ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ന് സ​മാ​പ​നം. ഒ​ക്ടോ​ബ​ർ 23 മു​ത​ൽ 24 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ബൈ​ബി​ളി​ലെ ഉ​ത്ത​മ​ഗീ​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ചി​ന്ത​ക​ൾ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ന​വോ​ഷേ​വും പു​തി​യ ഉ​ണ​ർ​വും പ​ക​ർ​ന്നു.​

ശ​നി​യാ​ഴ്ച ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ ല​ബ്ബ​ക്കി​ലെ വി​കാ​രി റ​വ. ജെ​യിം​സ് കെ ​ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഉ​ത്ത​മ​ഗീ​തം കേ​വ​ലം പ്ര​ണ​യ​ത്തി​ന്റെ കാ​വ്യ​മ​ല്ലെ​ന്നും, സ്നേ​ഹ​ത്തി​ന്‍റെ വി​ശു​ദ്ധി​യും ദാ​മ്പ​ത്യ​ത്തി​ന്‍റെ മ​ഹ​ത്വ​വും സ​മ​ർ​പ്പ​ണ​ത്തി​ന്റെ ആ​ഴ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ദി​വ്യ​സ​ന്ദേ​ശ​മാ​ണെ​ന്നും അ​ച്ച​ൻ വ്യ​ക്ത​മാ​ക്കി.

“ഞാ​ൻ എ​ന്‍റെ പ്രി​യ​നു​ള്ള​വ​ൾ; എ​ന്‍റെ പ്രി​യ​ൻ എ​നി​ക്കു​ള്ള​വ​ൻ” (ഉ​ത്ത​മ​ഗീ​തം 6:3) എ​ന്ന വ​ച​ന​ത്തെ അ​ധി​ക​രി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ആ​ഗ്ര​ഹം “എ​നി​ക്ക് എ​ന്തു ല​ഭി​ക്കും?” എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ, യ​ഥാ​ർ​ഥ സ്നേ​ഹം “മ​റ്റൊ​രാ​ൾ​ക്കു​വേ​ണ്ടി എ​നി​ക്ക് എ​ന്തു ചെ​യ്യാ​ൻ ക​ഴി​യും?” എ​ന്ന് ചി​ന്തി​ക്കു​ന്നു​വെ​ന്നും, പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​ന്റെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യി​ലാ​ണ് യ​ഥാ​ർ​ഥ ദാ​മ്പ​ത്യം നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു.

കു​ടും​ബ​ങ്ങ​ളി​ൽ സ്നേ​ഹ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും വ​ള​ർ​ത്തു​ന്ന​ത് വി​ശ്വാ​സി​ക​ളെ ദൈ​വ​ത്തോ​ടു​ള്ള ആ​ത്മീ​യ ബ​ന്ധ​ത്തി​ലേ​ക്കും കൂ​ട്ടാ​യ്മ​യി​ലേ​ക്കും ന​യി​ക്കു​മെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു​പാ​രി​ഷ് മി​ഷ​ൻ എ​ന്ന​ത് ഏ​താ​നും ദി​വ​സ​ത്തെ ആ​രാ​ധ​ന​ക​ൾ മാ​ത്ര​മ​ല്ല, മ​റി​ച്ച് ജീ​വി​ത​ത്തെ ദൈ​വ​വ​ച​ന​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള സു​വ​ർ​ണ്ണ അ​വ​സ​ര​മാ​ണെ​ന്ന ഓ​ർ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് സ​ന്ദേ​ശം സ​മാ​പി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി ഡോ. ​റെ​ജി​ൻ രാ​ജു യോ​ഗ​ത്തി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബി​നു ത​ര്യ​ൻ ,കെ ​സ് മാ​ത്യു അ​ല​ക്സാ​ണ്ട​ർ ഫി​ലി​പ്പ് ,സാ​റ ചെ​റി​യാ​ൻ വി​വി​ധ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Rev. James K. John Deepika DeepikaNewspaper BreakingNews NewsUpdate Headlines Revealin Divine Messageg Purity of Love

Recent News

Corehub Up