പ്രതീകാത്മക ചിത്രം
ഹൂസ്റ്റൺ (ടെക്സസ്): ഹൂസ്റ്റണിൽ ഹൗസ് പാർട്ടിക്കിടയിലുണ്ടായ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരു യുവാവിന് പരിക്കേറ്റു. എൽതാനിയസ് ടോണിവർ (23) ആണ് മരണപ്പെട്ടത്.
കയ്യിലും കാലിലും വെടിയേറ്റ 19 വയസുകാരനായ മറ്റൊരു യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ബെയർ സ്ട്രീറ്റിലെ വാടകവീട്ടിലാണ് സംഭവം നടന്നത്. പാർട്ടിക്കിടെ വീടിനുള്ളിൽ വെടിവയ്പ് ഉണ്ടാവുകയും പിന്നീട് റോഡിലേക്ക് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹൂസ്റ്റൺ പൊലിസ് വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Shooting Deepika DeepikaNewspaper BreakingNews NewsUpdate Headlines Shooting inside house during a party in Houston