Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting Inside

America

ഹൂ​സ്റ്റ​ണി​ൽ പാ​ർ​ട്ടി​ക്കി​ടെ വീ​ടി​നു​ള്ളി​ൽ വെ​ടി​വ​യ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ഹൂ​സ്റ്റ​ൺ (ടെ​ക്സ​സ്): ഹൂ​സ്റ്റ​ണി​ൽ ഹൗ​സ് പാ​ർ​ട്ടി​ക്കി​ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു യു​വാ​വി​ന് പരിക്കേറ്റു​. എ​ൽ​താ​നി​യ​സ് ടോ​ണി​വ​ർ (23) ആ​ണ് മ​രണപ്പെട്ടത്.

ക​യ്യി​ലും കാ​ലി​ലും വെ​ടി​യേ​റ്റ 19 വ​യ​സു​കാ​ര​നാ​യ മ​റ്റൊ​രു യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ബെ​യ​ർ സ്ട്രീ​റ്റി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ർ​ട്ടി​ക്കി​ടെ വീ​ടി​നു​ള്ളി​ൽ വെ​ടി​വ​യ്പ് ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് റോ​ഡി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഹൂ​സ്റ്റ​ൺ പൊലി​സ് വ​കു​പ്പ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up