അൽബർട്ടോ സിയറ
ഫ്ലോറിഡ: ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ അൽബർട്ടോ സിയറ (42)യ്ക്ക് വധശിക്ഷ നൽകാൻ ഫ്ലോറിഡ കോടതി ജൂറി ശുപാർശ ചെയ്തു.
2012 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ഗ്ലാഡിസ് മച്ചാഡോ (29), കുട്ടികളായ ഡാനിയേല പഡ്രിനോ (6), ജൂലിയ പഡ്രിനോ (3) എന്നിവരെയാണ് അൽബർട്ടോ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ അൽബർട്ടോ സിയറ കൊലപാതകക്കുറ്റം കോടതിയിൽ സമ്മതിച്ചിരുന്നു. വഴക്കിനെത്തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ മൂവരെയും കൊലപ്പെടുത്തിയത്.
ജൂറിയുടെ ശുപാർശ പരിഗണിച്ച് നവംബർ രണ്ടിന് നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് ശേഷം ജഡ്ജി അന്തിമ വിധി പ്രഖ്യാപിക്കും.
Tags : Florida mass murder Deepika DeepikaNewspaper BreakingNews NewsUpdate Headlines Jury recommends death penalty for the accused