x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​നയു​ടെ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ജിജി റ്റോം
Published: October 27, 2026 07:10 AM IST | Updated: October 27, 2026 07:10 AM IST

ഫൊ​ക്കാ​നയു​ടെ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​തി​ന​ഞ്ചു സ​ബ് ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്നാ​യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം നി​ല​വി​ൽ വ​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ്​ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു. ​പെ​ൻ​സി​ൽ​വാ​നി​യാ​യി​ൽ നി​ന്നു​ള്ള മി​ലി ഫി​ലി​പ്പ് ആ​ണ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ. നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള സു​ഷ്മ പ്ര​വീ​ൺ, ആ​ന്‍റ​ണി മാ​ത്യു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും, എ​ക്സി​ക്യൂ​ട്ടീ​വ് നി​ന്നു​ള്ള അ​ജു ഉ​മ്മ​ൻ അ​ഡ്വൈ​സ​റാ​യും പ്ര​വ​ർ​ത്തി​ക്കും.

ഒ​ന്നാം വ​ർ​ഷം പ്രാ​ദേ​ശി​ക യു​വ​ജ​നോ​ത്സ​വ​ങ്ങ​ളു​ടെ ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കു​ക, ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ മ​ത്സ​രം ആ​രം​ഭി​ക്കു​ക, ഹ്ര​സ്വ​ച​ല​ച്ചി​ത്ര മ​ത്സ​രം, സാം​സ്കാ​രി​ക പൈ​തൃ​ക ശി​ൽ​പ്പ​ശാ​ല​ക​ൾ എ​ന്നി​വ​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. 2027 മെ​യ് മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ലും ജൂ​ൺ മാ​സ​ത്തി​ലു​മാ​യി എ​ല്ലാ മേ​ഖ​ല​ക​ളി​ലും യു​വ​ജ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും RVPമാ​ർ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ യു​വ​ജ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ അ​മേ​രി​ക്ക​യി​ൽ ഒ​രു യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ്. കാ​ര​ണം, ഇ​ത്ത​രം ഒ​രു ഉ​ത്സ​വം കേ​വ​ലം മ​ത്സ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മു​ള്ള വേ​ദി​യ​ല്ല. യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും സൗ​ഹൃ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും സ​ർ​ഗാ​ത്മ​ക​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ന​മ്മു​ടെ യു​വ​ത​ല​മു​റ​യ്ക്ക് സ്വ​ന്തം പൈ​തൃ​കം അ​ടു​ത്ത​റി​യാ​നും അ​തി​നെ ആ​ഘോ​ഷി​ക്കാ​നും അ​വ​സ​രം ന​ൽ​കു​ന്ന വേ​ദി​യാ​ണി​ത്.

ക​ഴി​ഞ്ഞ​കാ​ല​ത്ത് ന​മ്മു​ടെ സം​സ്കാ​രം എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​തേ​പ​ടി സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​ൽ മാ​ത്രം ന​മ്മു​ടെ ല​ക്ഷ്യം ഒ​തു​ങ്ങ​രു​ത്. ന​മ്മു​ടെ യു​വ​ത​ല​മു​റ​യ്ക്ക് ആ ​സം​സ്കാ​രം പ​ഠി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നും സ്വ​ന്തം സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ പു​തു​മ​യോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും അ​വ​സ​ര​മൊ​രു​ക്ക​ണമെന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ ന​മു​ക്ക് ന​മ്മു​ടെ പൈ​തൃ​കം സം​ര​ക്ഷി​ക്കാം, യു​വ​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ക്കാം, കേ​ര​ള​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക സ​മ്പ​ന്ന​ത അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാം.

ഇ​തി​നോ​ടൊ​പ്പം വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു പ്ര​ത്യേ​ക വാ​ർ​ത്ത കൂ​ടി അ​റി​യി​ക്കു​ക​യാ​ണ്. ഫൊ​ക്കാ​ന​യു​ടെ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്റെ അം​ബാ​സ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ബ​ഹു​മാ​ന​പ്പെ​ട്ട സാം​സ്കാ​രി​ക ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലും മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ഈ ​ക​മ്മി​റ്റി​യു​ടെ ഉ​പ​ദേ​ശ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.​ദേ​ശീ​യ​ത​ല​ത്തി​ൽ ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ളെ മ​ല​യാ​ള ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​യ്ക്ക് അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നും ഫൊ​ക്കാ​ന പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തും.​ മാ​ത്ര​മ​ല്ല, മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന എ​ൻ​ട്രി​ക​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ​ക്കും സം​വി​ധാ​യ​ക​ർ​ക്കും തി​ര​ക്ക​ഥാ​കൃ​ത്തു​ക​ൾ​ക്കും മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ആ​വേ​ശ​ക​ര​മാ​യ അ​വ​സ​രം ല​ഭി​ച്ചേ​ക്കാം.

യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​ർ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നും സി​നി​മാ​രം​ഗ​ത്ത് പു​തി​യ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും​. ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ല്ലി ഫി​ലി​പ്പ് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ലേ​ണിം​ഗ് സ​പ്പോ​ർ​ട്ട് ടീ​ച്ച​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ഫൊ​ക്കാ​ന​യു​ടെ മു​ൻ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി​രു​ന്ന മി​ല്ലി, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബിന്‍റെ (IAPC) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടാ​തെ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ (MAP) വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ, WMC പെ​ൻ​സി​ൽ​വാ​നി​യ പ്രോ​വി​ൻ​സി​ന്റെ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ തു​ട​ങ്ങി വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

നീ​തി​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വി​ത​ത്തി​ൽ എ​ന്നും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് മി​ല്ലി.​ ചെ​റു​പ്പം മു​ത​ൽ പ്ര​സം​ഗ​രം​ഗ​ത്തും കോ​ളേ​ജ് രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന മി​ല്ലി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും വി​വി​ധ നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 1995-ൽ ​എം.​ജി. യൂ​ണി​വേ​ഴ്സി​റ്റി യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്റെ കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.​ഏ​ഷ്യാ​നെ​റ്റ്, മ​നോ​ര​മ ന്യൂ​സ്, ദൂ​ര​ദ​ർ​ശ​ൻ, ഗ്ലോ​ബ​ൽ റി​പ്പോ​ർ​ട്ട​ർ തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​താ​ര​ക​യാ​യും ന്യൂ​സ് റി​പ്പോ​ർ​ട്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് മി​ല്ലി മാ​ധ്യ​മ​രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അ​ധ്യാ​പ​നം, സാ​മൂ​ഹി​ക സേ​വ​നം, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം, മാ​ധ്യ​മ​രം​ഗം എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ മി​ല്ലി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ന​ങ്ങ​ൾ​ക്കു ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ലി​ൻ​ഡോ ജോ​ളി, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സി ജെ. ​കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ജു ഉ​മ്മ​ൻ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ഗ്രേ​സ് മ​രി​യ ജോ​സ​ഫ്, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ ഷൈ​നി രാ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ളും പി​ന്തു​ണ​യും അ​റി​യി​ച്ചു.

 

K-Rail Survey K-Rail Survey

Tags : FOKANA Deepika DeepikaNewspaper BreakingNews NewsUpdate Headlines Arts and Cultural Forum has begun

Recent News

Corehub Up