ഗാർസിയ വെൽച്ച്
ലൂയിസ കൗണ്ടി (വെർജീനിയ): അമേരിക്കയിലെ വെർജീനിയയിൽ നാല് വയസുകാരനായ ഗാർസിയ വെൽച്ച് എന്ന കുട്ടിയ്ക്കാണ് അമേരിക്കൻ ബുള്ളി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച പിതാവിനൊപ്പം ലൂയിസ കൗണ്ടിയിലെ വീട്ടിൽ ചെലവഴിക്കുന്നതിനിടയിലാണ് സംഭവം.
കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ ഗബ്രിയേൽ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു. ആക്രമണം തുടരുന്നതിനിടയിൽ പൊലിസ് സ്ഥലത്തെത്തി നായയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിൽ കയറ്റുന്നതിന് മുൻപ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു.
തമാശകളും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രീസ്കൂൾ വിദ്യാർഥിയായിരുന്നു ഗാർസിയ എന്ന് കുടുംബാംഗങ്ങൾ അനുസ്മരിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Fouryear old child dies Deepika DeepikaNewspaper BreakingNews NewsUpdate Headlines Four-year-old dies after being bitten by dog in Virginia