ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയും സംയുക്തമായി ശനിയാഴ്ച നാല് മുതൽ 7.30 വരെ പെൻസിൽവേനിയയിലെ മെല്‍റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗ്രാറ്റ്സ് കോളജ് ഓഡിറ്റോറിയത്തിൽ (7605 old York Rd, Melrose Park, PA-19027) നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റിന്റെ 2025 ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിയണൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.

ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്ലിന്ന്സ്കി ക്രിസ്മസ് സന്ദേശം നല്‍കും.100 അംഗങ്ങളുള്ള ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതായി ഡിഎസ്എംസി മുൻ ഡയറക്ടർ റവ.ഫാ. ആശിഷ് ജോർജ് അറിയിച്ചു.
വൈസ് പ്രസിഡന്റ് റവ. ജോജി എം. ജോർജ്, സെക്രട്ടറി അനു സ്കറിയ, സൗത്ത് ഈസ്റ്റ് റീജിണൽ ആക്ടിവിറ്റി കമ്മിറ്റി അംഗങ്ങൾ ട്രസ്റ്റി - ബൈജു വർഗീസ്, അക്കൗണ്ടന്റ് - പി.ജി തോമസ്, ബോർഡ് അംഗങ്ങൾ - ബിൻസി ജോൺ, ഡോ. ഏലിയാസ് എബ്രഹാം, ഡോ. മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ്, ഷൈജു ചെറിയാൻ എന്നിവർ ഏവരെയും ഈ ക്രിസ്തീയ ദിവ്യ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്തു.
Tags : Heavenly Trumpet USA Philadelphia