x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ

ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം
Published: August 1, 2026 01:07 PM IST | Updated: August 1, 2026 02:12 PM IST

ഫി​ല​ഡ​ൽ​ഫി​യ: രോ​ഗ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​വും ഒ​റ്റ​പ്പെ​ടു​ന്ന​വ​ർ​ക്ക് സ്നേ​ഹ​സാ​ന്ത്വ​ന​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി സ്നേ​ഹ​തീ​ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "സ്നേ​ഹ​സാ​ന്ത്വ​നം' സം​ഗീ​ത​സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി.

ഹെ​വ​ൻ​ലി ബീ​റ്റ്സ് യുഎ​സ്​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി മ്യൂ​സി​ക്ക​ൽ ടീ​മി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധ നേ​ടി.

ജൂ​ലൈ 12ന് ​അ​ബിം​ഗ്‌​ട​ണി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഫാ. ​ഡോ. ജോ​ൺ​സ​ൺ ജോ​ൺ ന​യി​ച്ച രോ​ഗ​ശാ​ന്തി പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. ജോ​സ് സ​ക്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സൂ​സ​ൻ ഷി​ബു വ​ർ​ഗീ​സ് ആ​ല​പി​ച്ച പ്രാ​ർഥ​നാ​ഗാ​ന​വും റൂ​ബി സേ​വ്യ​ർ ന​ട​ത്തി​യ ബൈ​ബി​ൾ വാ​യ​ന​യും ആ​ത്മീ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സാം​സ​ൺ ഹെ​വ​ൻ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​വ​ൻ​ലി ബീ​റ്റ്സ് യുഎ​സ്എ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്ന് സ​ദ​സി​നെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

 

K-Rail Survey

സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ്, ജി​ൻ​സി ജോ​മോ​ൻ, ഷി​ബു, ഡാ​നി​യ​ൽ ബി​ജു എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ​ക്ക് ജാ​ക്ക് ബി​ജു​വും (കീ​ബോ​ർ​ഡ്), സു​മി​ത് സാ​മും (ഗി​റ്റാ​ർ) സം​ഗീ​ത പി​ന്തു​ണ ന​ൽ​കി.

തു​ട​ർ​ന്ന് ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്മ്യൂ​ണി​റ്റി മ്യൂ​സി​ക്ക​ൽ ടീ​മി​ന്റെ ഗാ​ന​മേ​ള​യി​ൽ സേ​വ്യ​ർ ആ​ന്‍റ​ണി, കോ​ശി ദാ​നി​യേ​ൽ, റെ​ജി​മോ​ൻ മാ​ത്യു, ആ​ൻ​സ​മ്മ ജോ​ൺ​സ​ൺ, ടാ​നി​യ ജോ​സി, അ​നി​ത ജോ​സി, റോ​ളി എ​ൽ​ദോ, ഫെ​യ്ത്ത് എ​ൽ​ദോ, എ​ൽ​ദോ വ​ർ​ഗീ​സ്, ജോ​ർ​ജ് കു​ര്യ​ൻ, ബി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ല​ൻ ഷി​ബു വ​ർ​ഗീ​സി​ന്‍റെ സം​ഗീ​ത​സം​വി​ധാ​ന​വും അ​വ​ത​ര​ണ​വും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. റോ​ളി എ​ൽ​ദോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി​യും പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി. പ​രി​പാ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ യൂ​ത്ത് കോഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി.

കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെയും സ​ന്ദേ​ശം പ​ക​ർ​ന്ന സം​ഗീ​ത​സ​ന്ധ്യ പ​ങ്കെ​ടു​ത്ത​വ​രി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. സ​മാ​പ​ന​ത്തി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ്രാ​ർ​ഥ​ന​യും ന​ന്ദി​പ്ര​കാ​ശ​ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Tags : GoodSamaritanCommunity Snehasanthwanam MusicalEvening Philadelphia

Recent News

Corehub Up