Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoodSamaritanCommunity

America

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ

ഫി​ല​ഡ​ൽ​ഫി​യ: രോ​ഗ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​വും ഒ​റ്റ​പ്പെ​ടു​ന്ന​വ​ർ​ക്ക് സ്നേ​ഹ​സാ​ന്ത്വ​ന​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി സ്നേ​ഹ​തീ​ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "സ്നേ​ഹ​സാ​ന്ത്വ​നം' സം​ഗീ​ത​സ​ന്ധ്യ ശ്ര​ദ്ധേ​യ​മാ​യി.

ഹെ​വ​ൻ​ലി ബീ​റ്റ്സ് യുഎ​സ്​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി മ്യൂ​സി​ക്ക​ൽ ടീ​മി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധ നേ​ടി.

ജൂ​ലൈ 12ന് ​അ​ബിം​ഗ്‌​ട​ണി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഫാ. ​ഡോ. ജോ​ൺ​സ​ൺ ജോ​ൺ ന​യി​ച്ച രോ​ഗ​ശാ​ന്തി പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. ജോ​സ് സ​ക്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സൂ​സ​ൻ ഷി​ബു വ​ർ​ഗീ​സ് ആ​ല​പി​ച്ച പ്രാ​ർഥ​നാ​ഗാ​ന​വും റൂ​ബി സേ​വ്യ​ർ ന​ട​ത്തി​യ ബൈ​ബി​ൾ വാ​യ​ന​യും ആ​ത്മീ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സാം​സ​ൺ ഹെ​വ​ൻ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​വ​ൻ​ലി ബീ​റ്റ്സ് യുഎ​സ്എ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്ന് സ​ദ​സി​നെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

 

Latest News

Corehub Up