x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ സ​മ​യ​മാ​റ്റം; ഞാ​യ​റാ​ഴ്ച മു​ത​ൽ ക്ലോ​ക്ക് ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് തി​രി​ച്ചു​വ​യ്ക്കും

പി.​പി. ചെ​റി​യാ​ൻ
Published: October 31, 2026 03:34 PM IST | Updated: October 31, 2026 03:34 PM IST

പ്രതീകാത്മക ചിത്രം

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ൽ ഡേ​ലൈ​റ്റ് സേ​വിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച് ശൈ​ത്യ​കാ​ല സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ ഈ ​ഞാ​യ​റാ​ഴ്ച മു​ത​ൽ സ​മ​യ​മാ​റ്റം നി​ല​വി​ൽ വ​രും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് (പു​ല​ർ​ച്ചെ ഒ​രു മ​ണി​യി​ലേ​ക്ക്) തി​രി​ച്ചു വ​യ്ക്കും.

ക​ഴി​ഞ്ഞ വ​സ​ന്ത​കാ​ല​ത്ത് മാ​ർ​ച്ച് എ​ട്ടി​നാ​യി​രു​ന്നു ഡേ​ലൈ​റ്റ് സേ​വിം​ഗ് സ​മ​യം (പ​ക​ലി​ന്‍റെ ദൈ​ർ​ഘ്യം വ​ർ​ധി​ക്കു​ന്ന രീ​തി) ആ​രം​ഭി​ച്ച​ത്. ഫാ​ൾ സീ​സ​ണി​ൽ ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ടും സ്പ്രിം​ഗ് സീ​സ​ണി​ൽ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടും മാ​റ്റു​ന്ന ഈ ​രീ​തി​യെ "ഫാ​ൾ ബാ​ക്ക്', "സ്പ്രിം​ഗ് ഫോ​ർ​വേ​ഡ്' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്താ​ണ് സൂ​ര്യ​പ്ര​കാ​ശം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​യി​ൽ ഈ ​സ​മ്പ്ര​ദാ​യം ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്.

സ​മ​യം ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ട് മാ​റ്റു​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​ർ അ​ധി​ക​മാ​യി ല​ഭി​ക്കും. സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ഡി​ജി​റ്റ​ൽ ക്ലോ​ക്കു​ക​ളും യാ​ന്ത്രി​ക​മാ​യി സ​മ​യം മാ​റു​മ്പോ​ൾ, മ​റ്റ് വാ​ച്ചു​ക​ളും മാ​നു​വ​ൽ ക്ലോ​ക്കു​ക​ളും സ്വ​മേ​ധ​യാ ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

സ​മ​യ​മാ​റ്റം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​രു​ട്ട് നേ​ര​ത്തെ എ​ത്തു​മ്പോ​ൾ, രാ​വി​ലെ സൂ​ര്യോ​ദ​യം നേ​ര​ത്തെ​യാ​കും. എ​ന്നാ​ൽ അ​രി​സോ​ണ, ഹ​വാ​യ്, പോ​ർ​ട്ടോ റി​ക്കോ, വെ​ർ​ജി​ൻ ഐ​ല​ൻ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

Tags : DaylightSaving Time USA NRINews

Recent News

Corehub Up