x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 വർഷത്തെ കാത്തിരിപ്പിന് സാഫല്യം; ടൊറന്‍റോ സെന്‍റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം

ഷി​ബു കി​ഴ​ക്കേ​കു​റ്റ്
Published: October 31, 2026 03:19 PM IST | Updated: October 31, 2026 03:19 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടൊ​റ​ന്‍റോ: നീ​ണ്ട 12 വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും കാ​ത്തി​രി​പ്പി​നും പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും ശേ​ഷം ടൊ​റ​ന്‍റോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ചി​ര​കാ​ല സ്വ​പ്നം ദൈ​വി​ക ക​രു​ത​ലി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി.

സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം ഇ​ട​വ​ക​യ്ക്ക് ല​ഭി​ച്ചു. കാ​ന​ഡ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​ഭാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച ഈ ​ഇ​ട​വ​ക​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തോ​ടെ പു​തി​യൊ​രു അ​ധ്യാ​യം ആ​രം​ഭി​ക്കു​ന്നു.

ഒ​ന്‍റാ​രി​യോ​യി​ലെ സെ​ന്‍റ​ർ വെ​ല്ലിം​ഗ്ട​ണി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്തോ​ടു​കൂ​ടി​യ മ​നോ​ഹ​ര​മാ​യ ദേ​വാ​ല​യ​മാ​ണ് ഇ​ട​വ​ക സ്വ​ന്ത​മാ​ക്കി​യ​ത്. സ്വ​ന്ത​മാ​യൊ​രു ആ​രാ​ധ​നാ​ല​യ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്ത വി​ശ്വാ​സി​ക​ൾ​ക്ക് ഈ ​നേ​ട്ടം വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തിന്‍റെ​യും സാ​ക്ഷ്യ​മാ​ണ്.

വി​ത​യ്ക്കാ​നും കൊ​യ്യാ​നും ഓ​രോ കാ​ല​മു​ണ്ടെ​ന്ന തി​രു​വ​ച​ന​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഇ​ട​വ​ക​യു​ടെ ഈ ​ആ​ത്മീ​യ യാ​ത്ര. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ​ല​രും പ്ര​തീ​ക്ഷ​യോ​ടെ വി​ത​യ്ക്കു​ക​യും പ്രാ​ർഥ​ന​യോ​ടെ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്ത​ത് ഇ​ന്ന് ഫ​ലം ക​ണ്ടി​രി​ക്കു​ന്നു.

2014-ൽ ​മി​ഷ​നാ​യി തു​ട​ക്കം; പ​തി​മൂ​ന്നാം വ​ർ​ഷം കൂ​ദാ​ശ

2014-ൽ ​ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നാ​യി ആ​രം​ഭി​ച്ച​താ​ണ് സെ​ന്‍റ് മേ​രീ​സ് സ​മൂ​ഹം. പി​ന്നീ​ട് അ​ത് കാ​ന​ഡ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്ക​രു​ടെ ആ​ദ്യ ഇ​ട​വ​ക​യാ​യി ഉ​യ​ർ​ന്നു. ഈ ​വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ൽ നി​ര​വ​ധി വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും നി​സ്വാ​ർ​ഥ സേ​വ​ന​മു​ണ്ട്.

ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കേ​ണ്ട വ്യ​ക്തി​യാ​ണ് റ​വ. ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര. ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യാ​യും വി​കാ​രി ജ​ന​റാ​ളാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ടൊ​റ​ന്‍റോ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ഏ​റെ വി​ല​പ്പെ​ട്ട​വ​യാ​ണ്. സ്വ​ന്തം ദേ​വാ​ല​യ​മെ​ന്ന സ്വ​പ്ന​ത്തി​നു​വേ​ണ്ടി​യും അ​ദ്ദേ​ഹം അ​ധ്വാ​നി​ച്ചു.

ആ ​ആ​ഗ്ര​ഹം വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​നും അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞു. അ​ന്ന് അ​ദ്ദേ​ഹം പാ​കി​യ അ​ടി​ത്ത​റ ഇ​ന്ന് ന​ന്ദി​യോ​ടെ സ്മ​രി​ക്ക​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഇ​ട​വ​ക​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ച്ച വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളും വി​സ്മ​രി​ക്കാ​നാ​വി​ല്ല. ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​രി​മി​തി​ക​ളി​ലും നി​ന്നു​കൊ​ണ്ട് അ​വ​ർ ആ​ത്മാ​ർഥ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ക​യും പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ അ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും ഇ​ന്ന​ത്തെ നേ​ട്ട​ത്തി​ന് പി​ന്നി​ലു​ണ്ട്.

K-Rail Survey K-Rail Survey

നി​ർ​ണാ​യ​ക​മാ​യ​ത് ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വം

ഈ ​ദീ​ർ​ഘ​കാ​ല സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ്. ഒ​ന്ന്, നി​ല​വി​ലെ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു മേ​ലേ​ട​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ.

ര​ണ്ട്, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​യോ​ടൊ​പ്പം ചേ​ർ​ന്നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം ല​ഭി​ക്കാ​നു​ള്ള അ​നു​ഗ്ര​ഹീ​ത അ​വ​സ​രം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി.

ആ ​അ​വ​സ​രം ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം കൈ​കോ​ർ​ത്ത് അ​ദ്ദേ​ഹം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ചു. വൈ​ദി​ക​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​വും ക​മ്മി​റ്റി​യു​ടെ ക​ഠി​നാ​ധ്വാ​ന​വും വി​ശ്വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഒ​രു​മി​ച്ച​പ്പോ​ൾ കാ​ത്തി​രു​ന്ന ദേ​വാ​ല​യം യാ​ഥാ​ർ​ഥ്യ​മാ​യി.

ഈ ​നേ​ട്ട​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന​ത് പ​ല​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ​തോ​മ​സ് ആ​യി​ര​വേ​ലി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൈ​ക്കാ​ര​ന്മാ​രാ​യ ​ജോ​ൺ അ​ര​യ​ത്തും ​അ​നീ​ഷ് തെ​ക്കേ​ട​ത്തും അ​ശ്രാ​ന്ത​മാ​യി പ​രി​ശ്ര​മി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ​ജോ​ബി വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ, ​സാം കാ​രി​ക്കൊ​മ്പി​ൽ, ​ദീ​പു മ​ല​യി​ൽ എ​ന്നി​വ​രും സ​ജീ​വ​മാ​യി മു​ന്നി​ൽ​നി​ന്നു. ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കു​ന്ന വേ​ള​യി​ൽ റ​വ. ഫാ. ​ജോ​സ​ഫ് ത​ച്ച​റ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ത് ഈ ​ച​രി​ത്ര​നി​മി​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു.

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്നാ​നാ​യ കാ​ത്ത​ലി​ക്സ് ഇ​ൻ കാ​ന​ഡ​യു​ടെ ചെ​യ​ർ​മാ​ൻ ​റോ​യ് പു​ത്ത​ൻ​ക​ള​വും സെ​ക്ര​ട്ട​റി ​ജോ​ഷി പാ​ല​ത്ത​ട​ത്തി​ലും ന​ൽ​കി​യ സ​ഹ​ക​ര​ണം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും പ്രാ​ർ​ഥനാ​പി​ന്തു​ണ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​തു​പോ​ലെ നി​ർ​ണാ​യ​ക​മാ​യി.

ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ട​വ​ക എ​ന്ന പ്ര​ത്യേ​ക​ത​യും ടൊ​റ​ന്‍റോ സെന്‍റ് മേ​രീ​സി​നു​ണ്ട്.

മു​ന്നോ​ട്ടു​ള്ള വ​ഴി

സ​ന്തോ​ഷ​ത്തി​നി​ട​യി​ലും ഒ​രു യാ​ഥാ​ർ​ത്ഥ്യം അ​വ​ശേ​ഷി​ക്കു​ന്നു. പു​തി​യ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ദൂ​രം ചി​ല കു​ടും​ബ​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ്വ​ന്ത​മാ​യൊ​രു ആ​രാ​ധ​നാ​ല​യം എ​ന്ന വ​ലി​യ തു​ട​ക്ക​ത്തി​നാ​ണ് ഇ​പ്പോ​ൾ വ​ഴി​തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ൾ​ക്ക് അ​തി​ന​നു​സ​രി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​വു​ന്ന​താ​ണ്. പ​ര​സ്പ​ര​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ​യും ഇ​ത്ത​രം പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ട​വ​ക​യ്ക്കു​ണ്ട്.

പു​തി​യ ദേ​വാ​ല​യം വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ​യും ആ​രാ​ധ​ന​യു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​വ​ക സ​മൂ​ഹം. വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ​ക്കും ഇ​ത് വേ​ദി​യാ​കും. കാ​ന​ഡ​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും പ​ക​ർ​ന്നു​ന​ൽ​കാ​നും ഈ ​ദേ​വാ​ല​യം സ​ഹാ​യ​ക​മാ​കും.

ഈ ​പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന എ​ല്ലാ​വ​രെ​യും ഇ​ട​വ​ക ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ക്കു​ന്നു. ഇ​ട​വ​ക​യെ ന​യി​ച്ച വൈ​ദി​ക​ർ, മു​ൻ​കാ​ല ക​മ്മി​റ്റി​ക​ൾ, ഇ​പ്പോ​ഴ​ത്തെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​തി​ലു​ണ്ട്.

പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലൂ​ടെ​യും പി​ന്തു​ണ​ച്ച വി​ശ്വാ​സി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ​തി​ലു​ണ്ട്. ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ നി​ര​യി​ൽ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ​തോ​മ​സ് ആ​യി​ര​വേ​ലി​ലി​ന്‍റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

ഒ​രു പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്: ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ന​ഡ​യു​ടെ (കെസിഎസി) ത​റ​വാ​ട്ടി​ൽ ഒ​രു പ​ള്ളി പി​റ​ന്നി​രി​ക്കു​ന്നു. "പ​ള്ളി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല കോ​ണു​ക​ളി​ൽ നി​ന്നും വി​യോ​ജി​പ്പു​ക​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്'.

വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും സ്വ​പ്നം ക​ണ്ട​തും അ​നേ​ക​ർ പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന​തു​മാ​യ ഈ ​ദേ​വാ​ല​യം ടൊ​റ​ന്‍റോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ച​രി​ത്ര​ത്തി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന അ​ധ്യാ​യ​മാ​യി നി​ല​നി​ൽ​ക്കും.

Tags : Toronto St.MarysKnanayaParish Church NRINews

Recent News

Corehub Up