ലുധിയാന: പഞ്ചാബിലെ ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കാവൽപിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളും വാർഷിക കൺവൻഷനും നവംബർ ഒന്ന് മുതൽ എട്ട് വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.
ഒന്നിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, കൊടിയേറ്റ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കമാകും. വാർഷിക കൺവൻഷൻ നാല് മുതൽ ആറ് വരെ വൈകുന്നേരം 6.45-ന് സന്ധ്യാ നമസ്കാരത്തോടെയും 7.30-ന് വചനപ്രഘോഷണത്തോടെയും നടക്കും.
മാർ ഔഗേൻ ആശ്രമത്തിലെ ഫാ. കുര്യാക്കോസ് പി. തോമസ് വചനപ്രഘോഷണം നടത്തും. ഏഴിന് വൈകുന്നേരം 6.45-ന് സന്ധ്യാ നമസ്കാരവും 7.30-ന് ഫാ. സിജു തോമസിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണവും തുടർന്ന് രാത്രി എട്ടിന് ഭക്തിനിർഭരമായ റാസയും ഉണ്ടായിരിക്കും.
എട്ടിന് രാവിലെ 7.30-ന് പദയാത്ര സ്വീകരണം, എട്ടിന് പ്രഭാത നമസ്കാരം, ഒമ്പതിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയും ഉച്ചയ്ക്ക് 12ന് കൊടിയിറക്കും നടക്കും.
പെരുന്നാൾ ശുശ്രൂഷകളിലും കൺവൻഷൻ പരിപാടികളിലും എല്ലാ വിശ്വാസികളും നേർച്ചകാഴ്ചകളോടെ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. ഉമ്മൻ മാത്യു, സെക്രട്ടറി ഡോ. പ്രദീപ് രാജൻ, ട്രസ്റ്റി കെ.പി. അലക്സാണ്ടർ എന്നിവർ അറിയിച്ചു.
സ്ഥലം: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി, ലുധിയാന, പഞ്ചാബ്. തീയതി: നവംബർ ഒന്ന് - എട്ട്.
Tags : Feast ParumalaThirumeni MemorialFeast AnnualConvention MarGregoriosChurch Ludhiana