ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബർമിംഗ്ഹാം: ഒമ്പതാമത് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങളിൽ ബ്രിസ്റ്റോൾ കാഡിഫ്, ലീഡ്സ്, സൗത്താംപ്ടൺ റീജിയണൽ മത്സരങ്ങൾ ഇന്ന് നടക്കും.
ഞായറാഴ്ച നടക്കുന്ന കാറ്റർബറി റീജിയൺ മത്സരങ്ങൾ കഴിയുന്നതോടുകൂടി റീജിയൺതല മത്സരങ്ങളും പൂർത്തിയാകും.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മത്സരങ്ങൾ കൃത്യ സമയത്തുതന്നെ തുടങ്ങുന്നതുമാണെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണൽ കോഓർഡിനേറ്റേഴ്സ് അറിയിച്ചിട്ടുണ്ട്.
ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോഓർഡിനേറ്റർസ് നവംബർ രണ്ടിന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർഥികളാണ് രൂപതാ മത്സരത്തിന് യോഗ്യത നേടുന്നത്.
നവംബർ 21ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് രൂപതാതല മത്സരങ്ങൾ നടത്തപ്പെടുമെന്നും ബൈബിൾ ആപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Tags : BibleFestival GreatBritainDiocese RegionalCompetition NRINews