x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണം; അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് ഫോ​മ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ സം​യു​ക്ത ആ​ഹ്വാ​നം

സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ
Published: October 31, 2026 12:35 PM IST | Updated: October 31, 2026 12:35 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം വ​രാ​നി​രി​ക്കു​ന്ന 2026 മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വോ​ട്ട​വ​കാ​ശ​മു​ള്ള ഓ​രോ വ്യ​ക്തി​യും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മ) ദേ​ശീ​യ നേ​തൃ​ത്വം സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തു.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പൗ​ര​ന്മാ​ർ എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും ഓ​രോ വോ​ട്ട​റും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഫോമ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ പി. ​ജോ​സ്, ട്ര​ഷ​റ​ർ പ്ര​ദീ​പ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ മ​ത്താ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ജു പി​ള്ള, ജോ​യിന്‍റ് ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തിന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളി​ക​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫോ​മ നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ബി​സി​ന​സ്, സാ​ങ്കേ​തി​ക​വി​ദ്യ, സാ​മൂ​ഹി​ക സേ​വ​നം, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന മ​ല​യാ​ളി സ​മൂ​ഹം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത​ങ്ങ​ളു​ടെ പൗ​ര ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം.

ജ​ന​പ്ര​തി​നി​ധി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​ൽ, വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് നേ​തൃ​ത്വം ഓ​ർ​മി​പ്പി​ച്ചു.

"ന​മ്മു​ടെ ശ​ബ്ദം കേ​ൾ​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ നാം ​വോ​ട്ട് ചെ​യ്യ​ണം. ഓ​രോ വോ​ട്ടും പ്ര​ധാ​ന​മാ​ണ്. ന​മ്മു​ടെ വോ​ട്ട് വെ​റു​മൊ​രു അ​ട​യാ​ള​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ ന​മ്മു​ടെ അ​ഭി​പ്രാ​യ​വും അ​വ​കാ​ശ​വും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ഉ​പാ​ധി​യാ​ണ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്ത​ത്തി​ലും പ്ര​തി​ഫ​ലി​ക്ക​ണം. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി, വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ മൂ​ല്യം തി​രി​ച്ച​റി​ഞ്ഞ് അ​ർ​ഹ​രാ​യ ഓ​രോ മ​ല​യാ​ളി​യും വ​രാ​നി​രി​ക്കു​ന്ന മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം. കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വോ​ട്ട് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണമെന്ന് ഫോമ പ്ര​സി​ഡന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

വോ​ട്ട് ചെ​യ്യു​ക എ​ന്ന​ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ക എ​ന്ന​തി​ലു​പ​രി, പൊ​തു​ന​യ​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സം​ബ​ന്ധി​ച്ചു​ള്ള സ്വ​ന്തം നി​ല​പാ​ടു​ക​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണെ​ന്ന് ഫോമ ദേ​ശീ​യ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ല​പാ​ടു​ക​ൾ, പൊ​തു​വി​ഷ​യ​ങ്ങ​ൾ, സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ന​യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഓ​രോ വോ​ട്ട​റും ശ്ര​ദ്ധി​ക്ക​ണം. അ​തോ​ടൊ​പ്പം, വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​നും വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ അം​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും വോ​ട്ട​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്ന് നേ​തൃ​ത്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ, നേ​ര​ത്തെ​യു​ള്ള വോ​ട്ടിം​ഗ്, മെ​യി​ൽ വോ​ട്ടിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ്യ​ത്യാ​സ​പ്പെ​ടു​ന്ന​തി​നാ​ൽ, ഓ​രോ വോ​ട്ട​റും സ്വ​ന്തം സം​സ്ഥാ​ന​ത്തെ ഔ​ദ്യോ​ഗി​ക തെര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും സം​ഘ​ട​നാ​പ​ര​വു​മാ​യ മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോമ, സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി.

അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ താത്​പ​ര്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ്. വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഓ​രോ പൗ​ര​നും പൊ​തു​ജീ​വി​ത​ത്തി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്നു.

2026 ന​വം​ബ​ർ മൂന്നിനാ​ണ് അ​മേ​രി​ക്ക​യി​ലെ മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ, നേ​ര​ത്തെ​യു​ള്ള വോ​ട്ടിം​ഗ്, മെ​യി​ൽ വോ​ട്ടിം​ഗ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും ഓ​രോ സം​സ്ഥാ​ന​ത്തും വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. അ​തി​നാ​ൽ വോ​ട്ട​ർ​മാ​ർ ഔ​ദ്യോ​ഗി​ക തി​ര​ഞ്ഞെ​ടു​പ്പ് വെ​ബ്സൈ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം.

"ന​മ്മു​ടെ വോ​ട്ട്, ന​മ്മു​ടെ ശ​ബ്ദം, ന​മ്മു​ടെ ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്തം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള മ​ല​യാ​ളി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഫോമാ ദേ​ശീ​യ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

Tags : FOMAA USElection Vote NRINews

Recent News

Corehub Up