x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: October 31, 2026 05:45 PM IST | Updated: October 31, 2026 05:50 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ ഷോ​പ്പിം​ഗ് ഓ​ഫ​റു​ക​ളും പാ​ച​ക മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് കു​വൈ​റ്റി​ൽ തു​ട​ക്കം കു​റി​ച്ചു.

​ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സിനിമാ ​താ​രം നി​ഖി​ല വി​മ​ൽ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലു​ലു കു​വൈ​റ്റിന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും മേ​ള സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​

ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി കു​വൈറ്റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​ട​ക്കു​ന്ന മേ​ള ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ക്കും.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ്, ഫ്രോ​സ​ൺ മാം​സ​വി​ഭ​വ​ങ്ങ​ൾ, മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ, ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യോത്പന്ന​ങ്ങ​ൾ​ക്ക് പു​റ​മെ സാ​ങ്കേ​തി​ക​വി​ദ്യാ ഉത്പന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി 10 കു​വൈ​റ്റ് ദി​നാ​റി​ന് പ​ർ​ച്ചേ​സ് ചെ​യ്താ​ൽ 10 ദി​നാ​റി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ഓ​ഫ​ർ, പ്ര​മു​ഖ പാ​ദ​ര​ക്ഷാ ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​ത്യേ​ക വി​ൽ​പ്പ​ന, കു​ട്ടി​ക​ൾ​ക്കാ​യി ടോ​യ് ഫെ​സ്റ്റ് എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

വൈ​വി​ധ്യ​മാ​ർ​ന്ന പാ​ച​ക മ​ത്സ​ര​ങ്ങ​ളാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. വീ​ട്ടി​ൽ ത​യാറാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ടേ​സ്റ്റ് ആ​ൻ​ഡ് വി​ൻ’, കു​ട്ടി​ക​ളി​ലെ പാ​ച​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ‘മാ​സ്റ്റ​ർ ജൂ​നി​യ​ർ ഷെ​ഫ്’, ‘പി​സ ഡെ​ക്ക​റേ​ഷ​ൻ’ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ൾ​ക്ക് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​സം​സ്കാ​ര​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘ഗ്ലോ​ബ​ൽ ഫു​ഡി’ വി​ഭാ​ഗ​ത്തി​ൽ അ​റ​ബി​ക്, ഇ​ന്ത്യ​ൻ, കോ​ണ്ടി​നെ​ന്‍റ​ൽ, ഫി​ലി​പ്പി​നോ, താ​യ് തു​ട​ങ്ങി​യ രാ​ജ്യാ​ന്ത​ര വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കും.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ‘ഹെ​ൽ​ത്തി ഈ​റ്റ്സ്’ വി​ഭാ​ഗ​ത്തി​ൽ സാ​ല​ഡു​ക​ൾ, ചീ​സ്, ഒ​ലീ​വ് തു​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

K-Rail Survey K-Rail Survey

‘മീ​റ്റ് എ ​മീ​റ്റ്’ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ​ത​രം മാം​സോ​ൽ​പ്പ​ന്ന​ങ്ങ​ളും ‘ഗോ ​ഫി​ഷ്’ വി​ഭാ​ഗ​ത്തി​ൽ ഫ്ര​ഷ്, ഫ്രോ​സ​ൺ മ​ത്സ്യ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​കും. ‘ദ ​ബെ​സ്റ്റ് ബേ​ക്ക്’, ‘സ്നാ​ക്ക് ടൈം’ ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബി​രി​യാ​ണി പ്രേ​മി​ക​ൾ​ക്കാ​യി ‘ബി​രി​യാ​ണി വേ​ൾ​ഡ്’, ഇ​ന്ത്യ​ൻ തെ​രു​വു​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ‘ദേ​ശി ധാ​ബ’, കേ​ക്കു​ക​ളും കു​ക്കീ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കാ​യി ‘കേ​ക്ക് സോ ​കു​ക്കീ​സ്’, പ​ര​മ്പ​രാ​ഗ​ത ദ​ക്ഷി​ണേ​ന്ത്യ​ൻ തെ​രു​വു​ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘നാ​ട​ൻ ത​ട്ടു​ക​ട’ എ​ന്നി​വ​യും മേ​ള​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

മേ​ള​യു​ടെ ആ​ഘോ​ഷാ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്ന​തി​നാ​യി കു​വൈ​റ്റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും രാ​ജ്യാ​ന്ത​ര തെ​രു​വു​ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​ൻ, ഉ​ത്ത​രേ​ന്ത്യ​ൻ, മെ​ക്സി​ക്ക​ൻ, കൊ​റി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, സ്പാ​നി​ഷ്, കോ​ണ്ടി​നെ​ന്‍റ​ൽ തു​ട​ങ്ങി​യ വി​വി​ധ ഭ​ക്ഷ​ണ​സം​സ്കാ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്രി​യ വി​ഭ​വ​ങ്ങ​ൾ ഈ ​കൗ​ണ്ട​റു​ക​ളി​ൽ ല​ഭ്യ​മാ​കും.

അ​ൽ വ​സാ​ൻ, ബ​യാ​ര, ക​ൺ​ട്രി എ​ക്സ്എ​ൽ, അ​ൽ ക​ബീ​ർ, കി​റ്റ്കോ, ഇ​ഫ്കോ, നൂ​ർ, ടി​ഫാ​നി ബി​സ്ക​റ്റ്സ്, അ​മേ​രി​ക്കാ​ന, സി​യാ​റ, സാ​ദി​യ, കെ​ല്ലോ​ഗ്സ്, പ്രിം​ഗി​ൾ​സ്, നെ​സ്‌​ലെ, മൊ​ട്ട​മ​ദ്, മാ​ർ​സ്, റി​റ്റ്സ്, ബാ​ൽ​സ​ൻ, ലെ​യ്സ്, സ്നി​പ്സ്, ബു​ൾ​ഡാ​ക്, പ​ൻ​സാ​നി, അ​ൽ ഹാ​ജി​രി, ഇ​ൻ​ഡോ​മി, ന​ദ, ത​ൻ​മി​യ, അ​രോ​മി​യ ക​ഫേ, ആ​ർ​ല, ഓ​ഷ്യ​ൻ​സ് പ്രൈ​ഡ്, മ​ജ്ദി, അ​ലി അ​ബ്ദു​ൽ​വ​ഹാ​ബ് അ​ൽ മു​ത​വ, അ​ൽ ത​യീ​ബ്, അ​ൽ യൗം, ​ഖ​സാ​ൻ, ല​ണ്ട​ൻ ഡ​യ​റി, പ്ര​സ്റ്റീ​ജ്, വി​ലേ​ഡ, ഓ​ണ​ർ, ഫി​ലി​പ്സ്, ന്യൂ​ട്രി​കു​ക്ക്, ബ്ലാ​ക്ക് ആ​ൻ​ഡ് ഡെ​ക്ക​ർ, ടൈം​ഹൗ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ് തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​ണ് മേ​ള​യു​ടെ പ്രാ​യോ​ജ​ക​ർ.

Tags : LuLuHypermarket WorldFoodFestival NRINews Kuwait

Recent News

Corehub Up