Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LuLuHypermarket

Middle East and Gulf

കു​വൈ​റ്റി​ൽ ജാ​ബ​ർ മാ​ളി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജാ​ബ​ർ അ​ൽ-​അ​ഹ​മ്മ​ദി​ലെ ജാ​ബ​ർ മാ​ളി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. ഇ​തോ​ടെ കു​വൈ​റ്റി​ലെ ലു​ലു സ്റ്റോ​റു​ക​ളു​ടെ എ​ണ്ണം 19 ആ​യി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി, കു​വൈ​റ്റി​ലെ യു​എ​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​താ​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കം​ബൈ​ൻ​ഡ് ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ റാ​ദ് ഖ​ല​ഫ് അ​ൽ അ​ബ്ദു​ല്ല പു​തി​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​റ്റി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ക​യാ​ണെ​ന്നും അ‍​ഞ്ച് പു​തി​യ പ​ദ്ധ​തി​ക​ൾ കൂ​ടി ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി. അ​ൽ ഷ​ദാ​ദി​യ​യി​ൽ കു​വൈ​റ്റി​ലെ ലു​ലു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്രം തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ന് കൂ​ടി​യാ​ണ് ലു​ലു ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സിം​ഗ് വെ​ൽ​ഫെ​യ​റി​ന് (PAHW) കീ​ഴി​ലു​ള്ള പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​തോ​ടെ​യു​ള്ള J2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ജാ​ബ​ർ മാ​ൾ.

 

Latest News

Corehub Up