x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​ക്ക് പു​തി​യ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 10, 2026 05:08 PM IST | Updated: October 10, 2026 05:45 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സ​ന്‍, ആ​ഹ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും സീ​റോമ​ല​ബാ​ര്‍ അം​ഗ​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തിന്‍റെ (സീ​റോമ​ല​ബാ​ര്‍) പു​തി​യ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി (2026 - 28) നി​ല​വി​ല്‍ വ​ന്നു.

ക​മ്യൂ​ണി​റ്റി​യു​ടെ ഇ​ട​യ​ന്‍ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ആ​ന്‍റ​ണി സ​ക്ക​റി​യ (ക​ണ്‍​വീ​ന​ര്‍), സൗ​മ്യ ജോ​സി (സെ​ക്ര​ട്ട​റി), ഡേ​വി​സ് വ​ട​ക്കും​ചേ​രി (ട്ര​ഷ​റ​ര്‍), ലി​നു പോ​ള്‍ ചി​റ്റി​ല​പ്പി​ള്ളി (മീ​ഡി​യ), ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍, ജോ​സ് പു​തു​ശേ​രി, ജി​മ്മി ജെ​യിം​സ്, ഡോ​ണി ചെ​റി​യാ​ന്‍, ടോ​മി തോ​മ​സ്, സാ​ന്ദ്ര വി​ജു, സി​ജോ ജോ​ണ്‍​സ​ണ്‍, ക്രി​സ് ജോ​സ് എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.

ര​ണ്ടു വ​ര്‍​ഷ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി. സെ​പ്റ്റം​ബ​ര്‍ 26ന് ​കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ന്‍ ഹൗ​സി​ല്‍ ന​ട​ന്ന ക​മ്യൂ​ണി​റ്റി​യു​ടെ ഒ​മ്പ​ത് കു​ടും​ബ സ​മ്മേ​ള​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും മ​റ്റ് പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ​യും വാ​ര്‍​ഷി​ക മീ​റ്റിം​ഗി​ലാ​ണ് പു​തി​യ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ട് 56 വ​ര്‍​ഷം പി​ന്നി​ടു​ക​യാ​ണ്. ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ഗ്നേ​ഷ്യ​സ് അ​ച്ച​നെ സ​ഹാ​യി​ക്കു​ന്ന​തി​ലേ​ക്കാ​യി കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നി​ട്ട് 21 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി.

Tags : SyroMalabar CatholicChurch IndianCatholics ChristianCommunity

Recent News

Corehub Up