കേറ്റി സക്കാരി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കൺസർവേറ്റീവ് കമന്റേറ്ററും ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ കേറ്റി സക്കാരിയെ നിയമിച്ചു.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം വന്നത്. ഓഗസ്റ്റ് അവസാനം കരോലിൻ ലെവിറ്റ് ഒഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം.
പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ കേറ്റി സക്കാരി, മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു.
Tags : DonaldTrump WhiteHouse PressSecretary KatieZacharia