ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ, മാഞ്ചസ്റ്റർ, കെയിംബ്രിഡ്ജ് റീജിയണൽ ബൈബിൾ കലോത്സവങ്ങൾ ഇന്ന് നടക്കും. കഴിഞ്ഞ ശനിയാഴ്ച സ്കോട്ലൻഡ് റീജിയണൽ മത്സരങ്ങളോടുകൂടിയാണ് ഈ വർഷത്തെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.
എല്ലാ റീജിയൺതല മത്സരങ്ങളും നവംബർ ഒന്നോടുകൂടി പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോഓർഡിനേറ്റർസ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.
ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർഥികളാണ് നവംബർ 21ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.
രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ [email protected] എന്ന ഈമെയിലിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പൂർത്തീകരിച്ച ഷോർട് ഫിലിം ഈ മാസം 18ന് രാത്രി 12ന് മുമ്പ് സമർപ്പിക്കണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Tags : GreatBritainDiocese BibleKalolsavam London Manchester Cambridge RegionalFestival