Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cambridge

ബ്രി​ട്ട​നി​ൽ കോ​ളി​ള​ക്കം സൃ​ഷ്‌​ടി​ച്ച് കേം​ബ്രി​ജ് പ്ര​ഫ​സ​റു​ടെ മ​ര​ണം

ല​​​​​​ണ്ട​​​​​​ൻ: കേം​​​​​​ബ്രി​​​​​​ജ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും പ്രാ​​​​​​യം കു​​​​​​റ​​​​​​ഞ്ഞ ക​​​​​​റു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ പ്ര​​​​​​ഫ​​​​​​സ​​​​​​ര്‌ ജെ​​​​​​യ്‌​​​​​​സ​​​​​​ൺ ആ​​​​​​ർ​​​​​​ഡെ​​​​​​യെ (41) മ​​​​​​രി​​​​​​ച്ച​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി. തെ​​​​​​ക്ക​​​​​​ൻ ല​​​​​​ണ്ട​​​​​​നി​​​​​​ലെ ബാ​​​​​​റ്റ​​​​​​ർ​​​​​​സീ​​​​​​യി​​​​​​ലു​​​​​​ള്ള വ​​​​​​സ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ മ​​​​​​രി​​​​​​ച്ച​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്.

സം​​​​​​ഭ​​​​​​വം ബ്രി​​​​​​ട്ടീ​​​​​​ഷ് അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ളി​​​​​​ലും വ​​​​​​ൻ കോ​​​​​​ളി​​​​​​ള​​​​​​ക്കം സൃ​​​​​​ഷ്‌​​​​​​ടി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ആ​​​​​​ർ​​​​​​ഡെ​​​​​​യു​​​​​​ടെ മ​​​​​​ര​​​​​​ണം വ​​​​​​ലി​​​​​​യൊ​​​​​​രു ദു​​​​​​ര​​​​​​ന്ത​​​​​​മാ​​​​​​ണെ​​​​​​ന്നും കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ഈ ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്ന് എ​​​​​​ല്ലാ​​​​​​വ​​​​​​രും ചി​​​​​​ന്തി​​​​​​ക്കേ​​​​​​ണ്ട സ​​​​​​മ​​​​​​യ​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്നും ബ്രി​​​​​​ട്ടീ​​​​​​ഷ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ആ​​​ൻ​​​ഡി ബേ​​​ൺ​​​ഹാം പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി താ​​​​ൻ നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന വ്യ​​​​ക്തി​​​​ഹ​​​​ത്യ താ​​​​ങ്ങാ​​​​നാ​​​​കു​​​​ന്ന​​​​തി​​​​ലും അ​​​​പ്പു​​​​റ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ജെ​​​​യ്സ​​​​ൺ ആ​​​​ർ​​​​ഡെ​ ഓ​​​​ഗ​​​​സ്റ്റ് ആ​​​​ദ്യം തു​​​​റ​​​​ന്ന ക​​​​ത്തെ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​ അ​​​​ദ്ദേ​​​​ഹം ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് രാ​​​​ജി​​​​വ​​​​ച്ചു. പി​​​ന്നാ​​​ലെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
ആ​​​​രോ​​​​പ​​​​ണം

സോ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന ജെ​​​​​​യ്‌​​​​​​സ​​​​​​ൺ ആ​​​​​​ർ​​​​​​ഡെ​​​ 2015ൽ ​​​​​​സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച പി​​​​​​എ​​​​​​ച്ച്ഡി പ്ര​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ മ​​​​​​റ്റു പ്ര​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പ​​​​​​ക​​​​​​ർ​​​​​​ത്തി​​​​​​യെ​​​​​​ഴു​​​​​​തി​​​​​​യെ​​​​​​ന്ന ഗു​​​​​​രു​​​​​​ത​​​​​​ര ആ​​​​​​രോ​​​​​​പ​​​​​​ണം ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. കൂ​​​​​​ടാ​​​​​​തെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​ദ്ദേ​​​​​​ഹം ന​​​​​​ട​​​​​​ത്തി​​​​​​യ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളി​​​​​​ലും സം​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​തോ​​​​​​ടെ കേം​​​​​​ബ്രി​​​​​​ഡ്ജ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ര​​​ണ്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ശ​​​രി​​​യ​​​ല്ലെ​​​ന്ന് പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി. ​​​

എ​​​​​​ന്നാ​​​​​​ൽ, മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളും ചി​​​​​​ല സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​​​​യ വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​ലും വ്യാ​​​​​​ജ​​​​​​പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും സ​​​​​​ഹി​​​​​​ക്ക​​​​​​വ​​​​​​യ്യാ​​​​​​തെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് അ​​​​​​ദ്ദേ​​​​​​ഹം കേം​​​​​​ബ്രി​​​​​​ജ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ പ്ര​​​​​​ഫ​​​​​​സ​​​​​​ർ പ​​​​​​ദ​​​​​​വി രാ​​​​​​ജി​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഓ​​​​​​ട്ടി​​​​​​സം ബാ​​​​​​ധി​​​​​​ത​​​​​​നാ​​​​​​യ ത​​​​​​നി​​​​​​ക്കു വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​ൻ മ​​​​​​റ്റു പ്ര​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​താ​​​​​​ണ് ചി​​​​​​ല പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ൾ​​​​​​ക്കു കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നും ഇ​​​​​​ത് മ​​​​​​നഃ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​മ​​​​​​ല്ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

വ്യ​​​ക്തി​​​ഹ​​​ത്യ​​​ക്ക് ഇ​​​ര​​​യെ​​​ന്ന് കു​​​ടും​​​ബം

മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ​​​യും ക്രൂ​​​ര​​​മാ​​​യ വ്യ​​​ക്തി​​​ഹ​​​ത്യ​​​യെ​​​യും വം​​​ശീ​​​യ​​​ വേ​​​ട്ട​​​യാ​​​ട​​​ലി​​​നെ​​​യും തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​വും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​രോ​​​പി​​​ച്ചു.

അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ക​​​​​​റു​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​ർ നേ​​​​​​രി​​​​​​ടു​​​​​​ന്ന വം​​​​​​ശീ​​​​​​യ അ​​​​​​ധി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ര​​​​​​യാ​​​​​​ണ് ആ​​​​​​ർ​​​​​​ഡെ​​​​​​യെ​​​​​​ന്നും ഇ​​​​​​തേ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം വേ​​​​​​ണ​​​​​​മെ​​​​​​ന്നും ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. കേം​​​​​​ബ്രി​​​​​​ജി​​​ൽ​​​നി​​​ന്നു രാ​​​​​​ജി​​​​​​വ​​​​​​ച്ച​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം ത​​​​​​നി​​​​​​ക്ക് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങാ​​​​​​ൻ പോ​​​​​​ലും സാ​​​​​​ധി​​​​​​ക്കാ​​​​​​ത്ത​​​​​​വി​​​​​​ധം മാ​​​​​​ന​​​​​​സി​​​​​​ക​​​​​​മാ​​​​​​യി ത​​​​​​ക​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യി മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് തൊ​​​​​​ട്ടു​​​​​​മു​​​​​​മ്പു​​​​​​ള്ള ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ർ​​​​​​ഡെ സു​​​​​​ഹൃ​​​​​​ത്തു​​​​​​ക്ക​​​​​​ളോ​​​​​​ട് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

മ​​​​​​ര​​​​​​ണം അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും നി​​​​​​ല​​​​​​വി​​​​​​ൽ ദു​​​​​​രൂ​​​​​​ഹ​​​​​​ത​​​​​​ക​​​​​​ളൊ​​​​​​ന്നും സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ല​​​​​​ണ്ട​​​​​​ൻ മെ​​​​​​ട്രോ​​​​​​പൊ​​​​​​ളി​​​​​​റ്റ​​​​​​ൻ പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ആ​​​​​​ർ​​​​​​ഡെ​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചും കേം​​​​​​ബ്രി​​​​​​ഡ്ജ് സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല സ്വീ​​​​​​ക​​​​​​രി​​​​​​ച്ച ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും സ്വ​​​​​​ത​​​​​​ന്ത്ര അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

Latest News

Corehub Up