x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച കേം​ബ്രി​ഡ്ജ് സെ​ന്‍റ് ഫി​ലി​പ്പ്സ് ഹോ​വാ​ഡ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 26ന്


Published: April 22, 2026 03:33 PM IST | Updated: April 23, 2026 10:40 AM IST

കേം​ബ്രി​ഡ്ജ്: പു​തി​യ​താ​യി പു​ന​ർ​നി​ർ​മി​ച്ച കേം​ബ്രി​ഡ്ജ് സെ​ന്‍റ് ഫി​ലി​പ്പ്സ് ഹോ​വാ​ഡ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം ഈ മാസം 26ന് 12ന് ബി​ഷ​പ് പീ​റ്റ​ർ കോ​ളി​ൻ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

കേം​ബ്രി​ഡ്ജി​ലെ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യും ഉ​ദാ​ര​മ​ന​സ്ക​ത​യും സ​ഭ​യോ​ടു​ള്ള ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ഏ​ക​ദേ​ശം 36 കോ​ടി രൂ​പ​യോ​ളം മു​ട​ക്കി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

യു​കെ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേ​വാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​താ​ണ്ട് നാ​ൽ​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 850 വി​ശ്വാ​സി​ക​ളു​ടെ​യും മ​റ്റ് വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 500-ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പ​റ്റു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി ഈ ​ദേ​വാ​ല​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2015 മു​ത​ൽ ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ.​ഫി​ലി​പ്പ് ജോ​ൺ പ​ന്തം​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​ൺ ല​താ​മി​ന്‍റെ​യും ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്താ​ലാ​ണ് ഈ ​ദേ​വാ​ല​യ നി​ർ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

K-Rail Survey

ഇം​ഗ്ല​ണ്ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പാ​ശ്ചാ​ത്യ പൗ​ര​സ്ത്യ റീ​ത്തു​ക​ളു​ടെ ദൈ​വ​ശാ​സ്ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു ദേ​വാ​ലാ​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

2004 മു​ത​ൽ കേം​ബ്രി​ഡ്ജി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ത​ങ്ങ​ളു​ടെ ആ​രാ​ധ​ക​ന ക്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന ഈ ​ദേ​വാ​ല​യം 2024ൽ ​ഈ​സ്റ്റ് ആം​ഗ്ലി​യ ക​ത്തോ​ലി​ക്കാ രൂ​പ​ത കേം​ബ്രി​ഡ്ജി​ലെ സീറോ മ​ല​ബാ​ർ സ​ഭ വി​ശ്വാ​സി​ക​ളു​ടെ സ്ഥി​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

ഏ​പ്രി​ൽ 26 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12-ന് ​തു​ട​ങ്ങു​ന്ന കൂ​ദാ​ശ​ക​ർ​മ​ങ്ങ​ൾ​ക്ക് ഈ​സ്റ്റ് ആം​ഗ്ലി​യ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കോ​ളി​ൻ​സ്, ബി​ഷ​പ് മാ​ർ അ​ല​ൻ ഹോ​പ്പ​സ്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പാ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

27-ന് ​വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് അ​ഭി​വ​ന്ദ്യ തോ​മ​സ് ത​റ​യി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ആ​രാ​ധ​ന ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

കേം​ബ്രി​ഡ്ജി​ലെ സീ​റോ മ​ല​ബാ​ർ സ​മൂ​ഹം ത​ങ്ങ​ളു​ടെ ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ലി​ന്‍റെ​യും ട്രെ​സ്റ്റി​മാ​രാ​യ ജോ​ർ​ജ് പൈ​ലി, സ​ന്തോ​ഷ് മാ​ത്ത​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : St. Philip Howard Catholic Church Cambridge renovated church

Recent News

Corehub Up