ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും ലക്ഷ്യമിട്ട് പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നു.
ഈ മാസം 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി ലിറ്റിൽപേസിലുള്ള ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് ദേവാലയത്തിലാണ് ആത്മീയ സംഗമം നടക്കുന്നത്.
ഒമ്പത് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായാണ് ഈ ധ്യാനം ഒരുക്കിയിരിക്കുന്നത്. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയുടെ അയർലൻഡ് ചിൽഡ്രൻസ് മിനിസ്ട്രി ടീമാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
രണ്ട് ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബിജോ: 089 461 9950, ജൻസി: 089 405 5224, ദീപ: 087 940 2127, ആഷ: 087 772 4033.
Tags : SetApart PreTeens Retreat AFCMMinistry