x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​മ മു​ൻ സെ​ക്ര​ട്ട​റി ജോ​ൺ സി. ​വ​ർ​ഗീ​സി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ്

വെബ്ഡെസ്ക്
Published: October 9, 2026 11:12 AM IST | Updated: October 9, 2026 11:24 AM IST

ജോ​ൺ സി. ​വ​ർ​ഗീ​സ്

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഫോ​മ​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ ജോ​ൺ സി. ​വ​ർ​ഗീ​സി​ന് (സ​ലിം) സ​മ്മാ​നി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ഫോ​മ ക​ൺ​വ​ൻ​ഷ​നി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ഫോ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക മു​ന്നേ​റ്റ​ത്തി​നും ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ബ​ഹു​മ​തി.

ഫോ​മ​യു​ടെ വ​ള​ർ​ച്ച​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​മാ​യി​രു​ന്ന ലാ​സ് വെ​ഗാ​സ് ക​ൺ​വ​ൻ​ഷ​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ​ലിം, ഫോ​മ​യു​ടെ പ്രാ​രം​ഭ​കാ​ല​ത്ത് ത​ന്നെ സം​ഘ​ട​ന​യെ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ച്ച നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു.

വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി അ​വാ​ർ​ഡ്, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ പ്ര​ത്യേ​ക അം​ഗീ​കാ​രം, 2012-ൽ ​ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ്ര​ണ്ട്ഷി​പ്പ് സൊ​സൈ​റ്റി ന​ൽ​കി​യ "ഗ്ലോ​റി ഓ​ഫ് ഇ​ന്ത്യ' പു​ര​സ്‌​കാ​രം എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച ബ​ഹു​മ​തി​ക​ളി​ൽ ചി​ല​താ​ണ്.

ചെ​ങ്ങ​ന്നൂ​രി​ലെ അ​നു​പ​മ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് ട്രേ​ഡ് യൂ​ണി​യ​ൻ വ​ർ​ക്കേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

ചെ​ങ്ങ​ന്നു​ർ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ൽ സ്വാ​ന്ത​നം പ​ദ്ധി​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​തി​ലും സ​ലിം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

 

K-Rail Survey

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ പ്ര​സി​ഡ​ന്‍റാ​യും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​റാ​യും സ​ലിം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​വി​ഭ​ക്ത ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, ഫോ​മ​യു​ടെ നാ​ഷ​ണ​ൽ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഹെ​ൽ​പ് ലൈ​ൻ സെ​ക്ര​ട്ട​റി, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും ഇ​പ്പോ​ഴ​ത്തെ ബെ​ലോ ക​മ്മി​റ്റി ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടാ​തെ ഇ​ന്ത്യ​ൻ പ്ര​വാ​സി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ ട്ര​ഷ​റ​ർ, ന്യൂ​യോ​ർ​ക്കി​ലെ ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്, ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് ഫ്ര​ണ്ട് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Tags : JohnCVarghese LifetimeAchievementAward FOMA

Recent News

Corehub Up