x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​റോ​പ്പി​ന് ഭീ​ഷ​ണി​യാ​യി ഹൈ​ബ്രി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ; ബ്രി​ട്ട​നും ജ​ർ​മ്മ​നി​യും സം​യു​ക്ത സു​ര​ക്ഷാ സ​ഖ്യ​ത്തി​ലേ​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 9, 2026 07:17 AM IST | Updated: October 9, 2026 07:17 AM IST

ബ​ർ​ലി​ൻ: റ​ഷ്യ​യി​ൽ നി​ന്ന​ട​ക്കം യൂ​റോ​പ്പ് നേ​രി​ടു​ന്ന അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ, സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, മ​റ്റ് ഹൈ​ബ്രി​ഡ് ഭീ​ഷ​ണി​ക​ൾ എ​ന്നി​വ​യെ സം​യു​ക്ത​മാ​യി നേ​രി​ടാ​ൻ ബ്രി​ട്ട​നും ജ​ർ​മ​നി​യും കൈ​കോ​ർ​ക്കു​ന്നു. ഇ​തിന്‍റെ​ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പു​തി​യ സം​യു​ക്ത സു​ര​ക്ഷാ ക​രാ​റി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡി ബേ​ൺ​ഹാം ബ​ർ​ലി​നി​ലെ​ത്തി. ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ച​ർ​ച്ച ചെ​യ്തു.

യു​കെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ൻ​ഡി ബേ​ൺ​ഹാ​മും ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സും ത​മ്മി​ൽ നേ​രി​ട്ട് ന​ട​ത്തു​ന്ന പ്ര​ഥ​മ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

വി​വ​ര​ങ്ങ​ൾ പ​ങ്കു​വയ്​ക്കും; പ്ര​തി​രോ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റു​ക, സൈ​ബ​ർ പ്ര​തി​രോ​ധം ഏ​കോ​പി​പ്പി​ക്കു​ക, നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പു​തി​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. നി​ർ​ണായ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ത​ട​യാ​ൻ സം​യു​ക്ത ദൗ​ത്യ​ങ്ങ​ളു​ണ്ടാ​കും.

"ന​മ്മു​ടെ നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി വി​ദൂ​ര​മാ​യ ഒ​രു ഭീ​ഷ​ണി​യ​ല്ല," സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ൻ​ഡി ബേ​ൺ​ഹാം വ്യ​ക്ത​മാ​ക്കി. 

യുക്രൈ​യ്ൻ യു​ദ്ധ​വും മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​സ​ന്ധി​യും ച​ർ​ച്ച​യാ​കും

സു​ര​ക്ഷാ ക​രാ​റി​ന് പു​റ​മെ, റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന യുക്രൈ​യ്നു​ള്ള സൈ​നി​ക-​സാ​മ്പ​ത്തി​ക പി​ന്തു​ണ തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. മി​ഡി​ൽ ഈ​സ്റ്റി​ൽ തു​ട​രു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളും അ​ത് ആ​ഗോ​ള​ത​ല​ത്തി​ലും യൂ​റോ​പ്പി​ലും ഉ​ണ്ടാ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ഷ​യ​മാ​കും.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​വ​സാ​യി​ക ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​നും നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​മാ​യി 'യു​കെ-​ജ​ർ​മ്മ​നി റീ​ജണ​ൽ ഗ്രോ​ത്ത് ഫോ​റം' (Regional Growth Forum) ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​രു നേ​താ​ക്ക​ളും നേ​തൃ​ത്വം ന​ൽ​കും. ബ്രി​ട്ട​നി​ലെ​യും ജ​ർ​മ​നി​യി​ലെ​യും പ്ര​മു​ഖ കോ​ർ​പ്പ​റേ​റ്റ് മേ​ധാ​വി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന വേ​ദി​യാ​ണി​ത്. ജ​ർ​മ്മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്-​വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മെ​യ​ർ ഫ്രാ​ൻ​സി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ലാ​യി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ബ​ർ​ലി​നി​ൽ ഈ ​നി​ർ​ണാ​യ​ക ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Hybrid attacks pose a threat to Europe

Recent News

Corehub Up