ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പ്
ന്യുഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽവച്ചു ഒക്ടോബർ 11-ന് നടക്കപ്പെടുന്നു.
യുവജനങ്ങളിലും സമൂഹത്തിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിലെ മുഖ്യ പ്രഭാഷകരായി സുപ്രീം കോടതി ഓഫ് ഇന്ത്യയിലെ അഭിഭാഷക അഡ്വ. ദേവിക എ. എൽ, മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡോ. ഡി. ധനസുമോദ് എന്നിവർ പങ്കെടുക്കും. ലഹരിമുക്ത സമൂഹത്തിനായുള്ള ഈ ബോധവൽക്കരണ പ്രവർത്തനത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Tags : Deepika DeepikaNewspaper BreakingNews awareness camp against