x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ലാ​ബി​ൽ നി​ന്ന് പ്ലേ​ഗ് പ​ട​രു​ന്നു​വോ? ര​ണ്ടാ​മ​ത്തെ ജീ​വ​ന​ക്കാ​ര​നും ബാ​ധി​ച്ചെ​ന്ന് സം​ശ​യം; സൈബീരിയയിലെ റഷ്യൻ നീക്കത്തിൽ ദുരൂഹത

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 9, 2026 07:00 AM IST | Updated: October 9, 2026 07:00 AM IST

ഗ​വേ​ഷ​ണ ലാ​ബ്

മോ​സ്കോ / ജ​നീ​വ: സൈ​ബീ​രി​യ​യി​ലെ ഇ​ർ​കു​ട്സ്കി​ലു​ള്ള (Irkutsk) ഗ​വേ​ഷ​ണ ലാ​ബി​ൽ പ്ലേ​ഗ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് യു​വ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ മ​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ, റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് മേ​ൽ രാ​ജ്യാ​ന്ത​ര സ​മ​ർ​ദം ശ​ക്ത​മാ​കു​ന്നു

ഇ​തേ ലാ​ബി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന് കൂ​ടി അ​ണു​ബാ​ധ​യേ​റ്റ​താ​യി സം​ശ​യ​മു​യ​ർ​ന്ന​തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും (WHO) അ​മേ​രി​ക്ക​യും അ​ടി​യ​ന്ത​ര വി​ശ​ദീ​ക​ര​ണം തേ​ടി മോ​സ്കോ​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് പ്ലേ​ഗ് പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം ഇ​പ്പോ​ഴും ഔ​ദ്യോ​ഗി​ക​മാ​യി നി​ഷേ​ധി​ക്കു​ക​യാ​ണ്.

​ര​ണ്ടാ​മ​തൊ​രാ​ൾ​ക്ക് കൂ​ടി രോ​ഗ​ബാ​ധ​യു​ണ്ടാ​യെ​ന്ന സം​ശ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് വ്യ​ക്ത​മാ​ക്കി.

പൊ​ട്ടി​യ ടെ​സ്റ്റ് ട്യൂ​ബി​ൽ നി​ന്നു​ള്ള മാ​ര​ക ബാ​ധ; യു​വ​തി​യു​ടെ മ​ര​ണം

​ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ഇ​ർ​കു​ട്സ്ക് ആ​ന്റി-​പ്ലേ​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യ ദാ​രി​യ എ​സ്. (28) ന്യൂ​മോ​ണി​ക് പ്ലേ​ഗ് (Lungenpest) ബാ​ധി​ച്ച് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. രോ​ഗ​കാ​രി​ക​ള​ട​ങ്ങി​യ ടെ​സ്റ്റ് ട്യൂ​ബ് ലാ​ബി​ൽ വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​യ​താ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ പ്ലേ​ഗാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് റ​ഷ്യ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​

ഗു​രു​ത​ര​മാ​യ ന്യു​മോ​ണി​യ ബാ​ധ മാ​ത്ര​മാ​ണ് ഇ​തെ​ന്നാ​ണ് റ​ഷ്യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ചി​ത്ര​മാ​യ വാ​ദം. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഇ​ർ​കു​ട്സ്കി​ൽ പ്ലേ​ഗ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് റ​ഷ്യ​ൻ അ​ധി​കൃ​ത​ർ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ൾ പൂ​ട്ടി; വ​ൻ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ

​പ്ലേ​ഗ് ബാ​ധ നി​ഷേ​ധി​ക്കു​മ്പോ​ഴും മേ​ഖ​ല​യി​ൽ റ​ഷ്യ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത സം​ശ​യ​മു​ണ​ർ​ത്തു​ന്നു​ണ്ട്: ഇ​ർ​കു​ട്സ്കി​ലെ അ​ഞ്ച് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.​

മ​രി​ച്ച ജീ​വ​ന​ക്കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന 200ല​ധി​കം ആ​ളു​ക​ളെ അ​ധി​കൃ​ത​ർ ക​ർ​ശ​ന ക്വാ​റ​ന്റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​അ​ജ്ഞാ​ത​മാ​യ ന്യു​മോ​ണി​യ ബാ​ധ​യ്ക്ക് പി​ന്നി​ലെ യ​ഥാ​ർ​ഥ രോ​ഗ​കാ​രി ഏ​താ​ണെ​ന്നും, പൊ​തു​ജ​നാ​രോ​ഗ്യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​മെ​ന്തെ​ന്നും, ര​ണ്ടാ​മ​ത്തെ ജീ​വ​ന​ക്കാ​ര​ന്റെ ആ​രോ​ഗ്യ​സ്ഥി​തി എ​ന്താ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​മേ​രി​ക്ക; ഒ​ളി​ച്ചു​ക​ളി​യു​മാ​യി ക്രെം​ലി​ൻ​

മ​നു​ഷ്യ​നി​ൽ നി​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് ഡ്രോ​പ്ലെ​റ്റു​ക​ൾ (ശ്ര​വ​ങ്ങ​ൾ) വ​ഴി അ​തി​വേ​ഗം പ​ട​രു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് ന്യൂ​മോ​ണി​ക് പ്ലേ​ഗ് എ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഗ​ബാ​ധി​ത​രെ ഉ​ട​ന​ടി ക​ണ്ടെ​ത്തു​ക​യും സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​ഗോ​ള ആ​രോ​ഗ്യ​സു​ര​ക്ഷ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് യു​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ പൂ​ർ​ണ്ണ​മാ​യി വി​ശ്വ​സി​ക്ക​രു​തെ​ന്നും കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ മാ​ത്ര​മേ റി​പ്പോ​ർ​ട്ടു​ക​ളെ കാ​ണാ​വൂ എ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ്ര​തി​ക​രി​ച്ചു. ലാ​ബി​ൽ നി​ന്നു​ള്ള അ​പ​ക​ട​ക​ര​മാ​യ രോ​ഗാ​ണു ചോ​ർ​ച്ച​യെ റ​ഷ്യ ഒ​ളി​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​രു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews plague spreading from the lab

Recent News

Corehub Up