x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശു​ദ്ധ അ​മ്മ ക​രു​ത​ലി​ന്‍റെ വ​ഴി​കാ​ട്ടി: ഫാ.​ഡോ. ജോ​ൺ പു​തു​വ

എൻആർഐ ഡെസ്ക്
Published: October 9, 2026 12:49 PM IST | Updated: October 9, 2026 12:49 PM IST

ഫാ.​ഡോ. ജോ​ൺ പു​തു​വ

ഡാ​ർ​വി​ൻ: പ​രി​ശു​ദ്ധ അ​മ്മ സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും വ​ഴി​കാ​ട്ടി എ​ന്ന് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ശു​ശ്രൂ​ഷ​യി​ൽ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് ഫാ. ​ഡോ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ഏ​ത് സ​മ​യ​ത്തും ഓ​ടി​യെ​ത്താ​വു​ന്ന ക​രു​ത​ലി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് അ​മ്മ​യെ​ന്നും ഒ​ന്ന് വി​ളി​ച്ചാ​ൽ ഓ​ടി അ​രി​കി​ലെ​ത്തു​ന്ന മാ​തൃ സാ​ന്നി​ധ്യ​മാ​ണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

K-Rail Survey

1571 ലെ ​ലേ​പെ​ന്‍റോ യു​ദ്ധ​ത്തി​ൽ ക്രി​സ്ത്യ​ൻ സൈ​ന്യ​ത്തി​ന് വി​ജ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ച​ത് പി​യൂ​സ് അ​ഞ്ചാ​മ​ൻ മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി യു​ദ്ധ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും യു​ദ്ധം ജ​യി​ക്കു​ക​യും ചെ​യ്ത​ത് ഈ ​അ​മ്മ​യു​ടെ അ​ത്ഭു​ത​ശ​ക്തി​യാ​ണെ​ന്നും ഡോ. ​പു​തു​വ പ​റ​ഞ്ഞു.

തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും ജ​പ​മാ​ല തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ലും ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Fr.Dr.JohnPuthuva BlessedMother SpiritualGuidance NRINews

Recent News

Corehub Up