ഡാർവിൻ: പരിശുദ്ധ അമ്മ സ്നേഹത്തിന്റെയും കരുതലിന്റെയും വഴികാട്ടി എന്ന് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ നടന്ന ജപമാല രാജ്ഞിയുടെ തിരുനാൾ ശുശ്രൂഷയിൽ സന്ദേശം നൽകിക്കൊണ്ട് ഫാ. ഡോ. ജോൺ പുതുവ പറഞ്ഞു.
ഏത് സമയത്തും ഓടിയെത്താവുന്ന കരുതലിന്റെ സാന്നിധ്യമാണ് അമ്മയെന്നും ഒന്ന് വിളിച്ചാൽ ഓടി അരികിലെത്തുന്ന മാതൃ സാന്നിധ്യമാണ് പരിശുദ്ധ കന്യകാമറിയം എന്നും അദ്ദേഹം പറഞ്ഞു.