ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: യുകെയിലെ മലയാളികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി "സൃഷ്ടിലയ 2026' എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും "സൃഷ്ടിലയ 2026'.
മത്സര ഇനങ്ങൾ:
ഉപന്യാസം - വിഷയങ്ങൾ:
സബ് ജൂണിയേഴ്സ് (പ്രായം 8-12) - സമയത്തിന്റെ വില, ജൂണിയേഴ്സ് (പ്രായം 12 - 17) - ലഹരിയും യുവതലമുറയും, സീനിയേഴ്സ് (പ്രായം 17+) - യുദ്ധവും സമാധാനവും.
കവിത രചന - പ്രമേയങ്ങൾ:
സബ് ജൂണിയേഴ്സ് - അമ്മ, ജൂണിയേഴ്സ് - ഭൂമിയുടെ കണ്ണുനീർ, സീനിയേഴ്സ് - പ്രവാസവും ബന്ധങ്ങളും.
ചെറുകഥയ്ക്ക് പ്രത്യേക പ്രമേയമില്ല. സ്വന്തം ഭാവനയ്ക്ക് അനുസൃതമായി കഥാരചന നടത്താവുന്നതാണ്.
സമ്മാനങ്ങൾ: ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25.
രചനകൾ അയക്കുന്നവർ അതോടൊപ്പം പേര്, പ്രായം, മൊബൈൽ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ കൂടി ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക: [email protected].
വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ ഏഴിന് നടക്കുന്ന യുക്മ നാഷണൽ കലാമേള വേദിയിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
Tags : UUKMA CulturalForum Srushtilaya2026 LiteraryAwards