x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​ഗീ​തം 'വ​ന്ദേ​മാ​ത​ര​ത്തെ' അ​പ​മാ​നി​ക്കു​ന്ന​ത് കു​റ്റ​ക​രം; മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 05:47 PM IST | Updated: July 30, 2026 05:47 PM IST

ലോക്സഭ സമ്മേളനത്തിനിടെ പാർലമെന്‍റ്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​ര​ത്തി​ന്' എ​തി​രെ​യു​ള്ള അ​പ​മാ​ന​ങ്ങ​ൾ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന 'പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട്സ് ഇ​ൻ നാ​ഷ​ണ​ൽ ഹോ​ണ​ർ (ഭേ​ദ​ഗ​തി) ബി​ൽ, 2026' പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ ലോ​ക്‌​സ​ഭ​യും ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് മ​നഃ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ക​യോ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കു​ക​യോ ചെ​യ്താ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. നി​ല​വി​ൽ ദേ​ശീ​യ പ​താ​ക, ഭ​ര​ണ​ഘ​ട​ന, ദേ​ശീ​യ​ഗാ​നം ('ജ​ന ഗ​ണ മ​ന') എ​ന്നി​വ​യ്ക്ക് മാ​ത്രം ബാ​ധ​ക​മാ​യി​രു​ന്ന നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ലേ​ക്കും കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വാ​ക്കൗ​ട്ടി​നു​മി​ട​യി​ലാ​ണ് ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ​ത്.  

Tags : Parliament VandeMataram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up